നടുവിരൽ നാട്യം

വളരെ മോശമായ രീതിയിൽ എഴുതിയിട്ടുള്ള ഒരു കഥയാണിത്. അക്ഷരതെറ്റുകൾ സദയം ക്ഷമിക്കുക

-

നടുവിരൽ നാട്യം

വീണപ്പൂവിൽ അംഗമാകുവാൻ ഒരൊറ്റ നിബന്ധനയേയുണ്ടായിരുന്നുള്ളൂ..

"രചനകൾ പുറത്തു പോകരുത്. "

നഗരാതിർത്തിയിലെ അത്ര പ്രസിദ്ധമല്ലാത്ത അക്ഷരപ്പൊട്ടൻമാരുടെ കൂട്ടായ്മയായിരുന്നു അത്. കുടിയൻമാരുടെ കൂട്ടായ്മ, കഞ്ചാവുതീനികളുടെ കൂട്ടായ്മ. അലച്ചിലു ശീലമാക്കിയ അലവലാതികളുടെ കൂട്ടായ്മ. ഒപ്പം, എഴുത്തിനേയും വായനയേയും സ്നേഹിക്കുന്ന ഇത്തിരിച്ചെക്കൻമാരുടെ കൂട്ടായ്മ.

വർഷത്തിൽ ഒരു തവണ നല്ല എഴുത്തിന് പുരസ്കാരം നൽകുന്ന ചടങ്ങുണ്ട്. അവസാനമായി ചേർന്ന മൂന്നു പേരായിരിക്കും ആ എഴുത്തുക്കാരനെ തിരഞ്ഞെടുക്കുക, പക്ഷപാതം കാണിക്കാതിരിക്കുവാൻ എന്നതു തന്നെ കാരണം. ആ മൂന്നു പേരിലൊരാളായിരുന്നു ഞാൻ.. ഡാനി.

ജാക്ക് ഡാനിയൽസ്  ഫുള്ളും പതിനായിരം രൂപയും പാരിതോഷികം വെച്ചിട്ടും നാല്പത്തിരണ്ടു പേരിൽ നിന്നും ആകെ കിട്ടിയത് വെറും ഇരുപത്തിയേഴ് കഥകളാണ്. അതിൽ അവസാനമായി ബാക്കി വന്ന രണ്ടു കഥകളാണ് ഞാൻ താഴെ കൊടുക്കുന്നത്.

വെറി (വൈശാഖ് 1990 - 2016)

നിന്റെ അമ്മയുടെ അച്ചന്റെ പേര് തുഞ്ചത്തെഴുത്തച്ഛൻ എന്നാണോ?

അല്ല. എന്തേ?

ഒന്നുമില്ല. നിന്റെ തന്തക്ക് സ്ത്രീധനം കിട്ടിയതാണോ ഈ മലയാള ഭാഷ എന്നറിയുവാൻ ചോദിച്ചതാ..

അഖിലുമായി വാക്കുത്തർക്കമുണ്ടായി. വേണ്ടയെന്ന് പലപ്പോഴും തോന്നും. അവൻ മിടുക്കനാണ്. ഈ ഗതിയുണ്ടാകരുത് അവനൊരിക്കലും.  നാട്ടുകാരുടേയും ബന്ധുക്കളുടേയും നാലു ചൊറിച്ചിലിൽ വറ്റേണ്ടതല്ല ആ വാക്കുറവ. രാത്രി നാലു തവണ ഛർദ്ദിച്ചു. അതും, ബൈബിളിനു മേലെ. കാലനൊരുങ്ങുന്നുണ്ടാകണം. കാലം തീരാറാകുന്നു.

കണി കണ്ട ബ്രാൻഡി കുപ്പിയിൽ രണ്ടു പെഗ്ഗ് ബാക്കിയുണ്ടായിരുന്നു. അതും കഴിച്ച് ജീപ്പെടുത്ത് വീണപ്പുവിലേക്ക് വിട്ടു. മുറ്റത്ത് രേണുവുണ്ടായിരുന്നു. അവൾക്കൊരു പാക്കറ്റ് ബിസ്കറ്റ് കൊടുത്തു.

യാക്കോബേപ്പൻ മരണ കുടിയാണ്.

ലോകത്തെ ഏറ്റവും വണ്ണം കുറഞ്ഞ പുരുഷലിംഗമേതാണെന്നറിയോ വൈശാഖേ,

പേപ്പൻ പറ.

ദേ, ഈ പേനയാണ്. ഈ എഴുത്താണി. ചിലപ്പോഴൊക്കെ  ഒന്ന് കുടഞ്ഞാൽ കിട്ടുന്നതിനേക്കാൾ സുഖം ഇതിൽ നിന്നുദ്ധരിക്കുന്ന നീലശുക്ളം തരുണ്ട്.

പേപ്പന്റെ കുപ്പിയിൽ നിന്നും രണ്ടു തുള്ളി കഴിച്ച്  ലൈബ്രറിയിൽ കയറുമ്പോൾ അഖിൽ വിസ്കിയുടെ ക്രൈം ആന്റ് പനിഷ്മന്റ് വായിച്ചിരിക്കുന്നുണ്ടായിരുന്നു. സ്വന്തംകസിൻ,  ബഞ്ചമിൻ പുസ്തകം  തിരയുന്നു.

വൈശാഖേ, നല്ല ഫോമിലായിരുന്നുലോ ഇന്നലെ. പൊടിയായിരുന്നോ അതോ എലയായിരുന്നോ?

ഏതായാലും നിന്റെ തന്ത തൂറി ചന്തി തുടക്കാൻ വെച്ച ടിഷ്യു പേപ്പറന്യേഷിച്ചു വന്നോ ഞാൻ?.. പിന്നെന്താടാ നിനക്ക് ക്കഴപ്പ്? നീ കണ്ടായിരുന്നോ ഞാൻ വലിച്ചുക്കയറ്റുന്നത്..?

വീണ പുസ്തകങ്ങളൊക്കെ എടുത്തുവെക്കാൻ ദേവൻമാഷും കൂടി.

പിന്നെന്താ മാഷേ അവനോട് പറയേണ്ടത്. എല്ലാരുംകൂടെ തന്ന ഷെവലിയാറാണല്ലോ അത്. കഞ്ചാവ്.. പെറ്റമ്മയുടെ മുന്നിൽ പോലും അതാണിപ്പോൾ പേര്. ഒരുപാട് നന്ദിയുണ്ട്. എല്ലാർക്കും.

അപ്പോൾ നീ ശരിക്കും വലിക്കാറില്ലേ.. ?

കൈക്കുടഞ്ഞെണീക്കുമ്പോൾ
തുന്നലു വേണമോ എന്നോക്കെ ആരോ ചോദിക്കുന്നുണ്ടായിരുന്നു. ഞാൻ തിരിച്ച് പേപ്പനടുത്തേക്ക് നടന്നു.

നിനക്കൊരു ഡോക്ടറെ കണ്ടുടേ വൈശാഖേ ...

കാണാം പേപ്പാ... നാളെ രാവിലെ ചത്തിട്ടാണേലും കണ്ടിരിക്കും. ന്താ... പോരേ.. രവിയും രമേശനുമൊക്കെയായിരുന്നുലോ കൂട്ട്.. ഇങ്ങനൊക്കെയായി പോയി. പേപ്പനു Brooks Hatlen നെ പരിചയമുണ്ടോ? ഒന്ന് അന്വേഷിച്ചേക്കൂട്ടോ... പോവാണ് പേപ്പാ...  ആ ചെക്കനുണ്ടല്ലോ അഖില്.. അവന്റെ കണ്ണു തെളിയിക്കാൻ   _ന്റെ മുല പിഴിഞ്ഞ് കുറച്ച് പാലെടുക്കാനുണ്ട്. പറഞ്ഞേക്ക് അവനോട്.. ഒരു പണി പിന്നാമ്പുറത്ത് ഒരുങ്ങുന്നുണ്ടെന്ന്.

അയഞ്ഞു കിടന്ന സാരി വാരിയുടുത്ത് അവൾ പോയപ്പോൾ തനിച്ചായത് ഞാനല്ല, വീടാണ്. ഭിക്ഷക്കാരു പോലും വാതിലിൽ മുട്ടാറില്ല. ചന്തയിലെ പാട്ടപെറുക്കികൾ ഇടക്കു വന്ന് മുറ്റത്തെ ബീറുക്കുപ്പികൾ മോഷ്ടിക്കാറുണ്ട്.

തിരുമാനിപ്പിച്ചുറച്ച പോലെ യാത്രയയപ്പ് ഗംഭീരമായി. ദേവൻമാഷിനേയാണ് ചോര തുപ്പിച്ചത്. നാളെയപ്പോൾ ആ ഉച്ചിഷ്ടവും ഒരു പഴംന്തുണിയിൽ ഇറ്റിച്ച് കൊടിയെന്നും പറഞ്ഞ് കുറെ ചെഗു-വിരകൾ കളത്തിലാടിയതു തന്നെ. 

ഞാൻ മദ്യക്കുപ്പി നാലഞ്ചു തവണ മുത്തി.
ഇരുന്ന ഇരുപ്പിൽ രണ്ടു കഥ.
ജീപ്പ് എടുത്ത് പിന്നേയും വീണപ്പൂവിലേക്ക്.
.
പന്ന..... പു.
മയിര്.
.
.
.
.

ബ്ലാക്ക് ഔട്ട്!

അ(ശുഭം)
.....................................................

മരിച്ചവരെ ജീവിപ്പിക്കുന്ന ഗ്രഹമാണ് പലപ്പോഴും ഈ ഭൂമി. വൈശാഖു മരിച്ചതുകൊണ്ടായിരിക്കാം ഈ എഴുത്തുക്കുത്ത് അവസാനഘട്ടത്തിലേക്ക് പരിഗണിക്കാൻ ദേവൻ സർ എന്നോടു പറഞ്ഞത്.

ഇനി അഖിലേട്ടന്റെ കഥ.

പശ്ചാത്താപം (അഖിൽ നാരായൺ)

സ്വയം തിരുമാനമെടുക്കുവാൻ സാധിക്കാത്ത ഒരേയൊരു മൃഗമാണ് മനുഷ്യൻ. അയാൾക്കുപരി അയാളെ നിയന്ത്രിക്കുന്നതും ജീവിപ്പിക്കുന്നതും സാമൂഹിക ചുറ്റുപാടുകളാണ്. അവൻ ഭീരുവായ ഒരു അടിമയാണ്. എപ്പൊഴോക്കെ അവൻ ആധിപത്യം കാണിക്കാൻ ശ്രമിക്കുന്നുണ്ടോ, അപ്പോഴെല്ലാം അവനേക്കാളുപരി അവന്റെയുള്ളിൽ അവനെക്കൊണ്ടതു ചെയിക്കുന്ന ഭീരുത്വം മാത്രമാണ് വിജയിക്കുന്നത്. 

ഭാഷയെനിക്ക് രണ്ടാമതൊരു അമ്മ തന്നെയായിരുന്നു. അതിൽ ആവുന്നിടത്തോളം അശ്ളീലം ചേർത്തെഴുതുന്നതുക്കൊണ്ടു മാത്രമാണ് വൈശാഖിനോട് മതിപ്പില്ലാതിരുന്നത്. അല്ലാതെ, അയാൾക്കു തുടർച്ചയായി ഏഴുവർഷം ജാക് ഡാനിയേൽസ് കിട്ടിയതുകൊണ്ടല്ല അന്നു വഴക്കിനു ചെന്നത്. എങ്കിൽ അയാൾ പറഞ്ഞതോ..
ഒരു പക്ഷെ സത്യമായിരിക്കണം. അമ്മ നൽകിയ സ്ത്രീധനം. അച്ഛൻ എനിക്കത് പകർന്നു. മലയാള ഭാഷ.

ദു:ഖമൊന്നുമുണ്ടായിരുന്നില്ല. പാതിരാവുവരെ റൂമിയുടെ മസ്നവി വായിച്ച ശേഷം ശാന്തമായി ഉറങ്ങി. സൂഫിക്കുപ്പായം ധരിച്ചു വന്ന നിലാവ്, നിനവിൽ ആനന്ദനടനമാടി.

മുടക്കുദിവസമായതുകൊണ്ട് അമ്പലത്തിൽ നിന്നും വരുംവഴി വീണപ്പൂവിൽ കയറി. ദയ്സതയോവ്സ്കിയുടെ ഒരു പുസ്തകം മറച്ചു നോക്കുമ്പോഴാണ് വൈശാഖ് വന്നത്. അയാൾ പട്ടിക്കു ബിസ്ക്കറ്റു കൊടുക്കുന്നതു കണ്ട് ബെഞ്ചമിൻ എന്നോട് പറഞ്ഞു.

" ഇവനെന്താ മിണ്ടാപ്രാണികളോട് ഇത്ര താത്പര്യം എന്നറിയോ? ഇവറ്റകളാകുമ്പം ഗുണദോഷിക്കില്ലല്ലോ..? പറഞ്ഞിട്ടെന്താ കാര്യം' ആത്മഹത്യ പ്പോലും ചെയ്യുവാൻ ധൈര്യമില്ലാത്തവർ ജീവിച്ചു തീർന്നല്ലേ പറ്റൂ... "

ബഞ്ചമിൻ കൂവിച്ചിരിച്ചു. ഞാൻ പുസ്തകമെടുത്ത് ഒരു കസേരയിലിരുന്നു.

വായനമുറുകിയിരിക്കുമ്പോഴാണ് വലത്തേയറ്റത്ത് ഒരു ഷെൽഫും അതിലുണ്ടായിരുന്ന പുസ്തകങ്ങളുമെല്ലാം മറിഞ്ഞു വീണത്. ചെന്നു നോക്കുമ്പോൾ ബഞ്ചമിൻ നിലത്ത് നടുത്തല്ലി കിടപ്പുണ്ട്. ബഞ്ചമിനെ എണീപ്പിക്കുവാൻ ശ്രമിക്കവേ,  വൈശാഖ്  നീരു നിറച്ച് എന്നെ നോക്കി. ജീവിതത്തോടുള്ള വെറുപ്പല്ല. മറിച്ച്, മരണത്തോടുള്ള ഒരു തരം കൊതിയായിരുന്നു വൈശാഖിന്റെ മുഖത്തെപ്പോഴും. ബഞ്ചമിനെ പിടിച്ചു മാറ്റി  ശാന്തനാക്കി പുറത്തുവിട്ട് തിരികെ ഗോവണി കയറി വരുമ്പോഴുണ്ട് - മൂക്കിന്റെ പാലം പൊളിഞ്ഞ ദേവൻസാറിനേയും കൂട്ടി ചിലർ ഇറങ്ങി വരുന്നു.

ദേവൻ സാർ - അദ്ദേഹമാണ് വീണപ്പുവിന്റെ ആചാര്യൻ. അദ്ദേഹത്തെ പോലും വൈശാഖ്.....

ഒടുവിൽ ഹോസ്പിറ്റലിൽ വെച്ച് വൈശാഖിനെ ഇനി മുതൽ ചുമക്കേണ്ടതില്ലെന്ന് ഞങ്ങൾ തീരുമാനിച്ചു. പത്ത് വർഷങ്ങൾ. വീടിനേക്കാളുപരി അയാൾ കഴിഞ്ഞുകൂടിയത് വീണപ്പൂവിലെ ചില്ലലമാരക്കു മുമ്പിലുള്ള ചൂരൽക്കസേരയിലാണ്. അയാൾക്കു നഷ്ടമാകുകയല്ല. സ്വയംനഷ്ടപ്പെടുത്തുകയാണ്.

വൈകീട്ട് വീണപ്പൂവിലെത്തുമ്പോൾ രേണുക ആദ്യമായി കുരയ്ക്കുന്നതു കേട്ടു. അപ്പോഴേക്കും ആളുകൾ തിങ്ങിനിറഞ്ഞിരുന്നു.

(അ)ശുഭം.
.................................................

ഒരേ കഥ . രണ്ടു പേർ. തിരഞ്ഞെടുപ്പ് കമ്മിറ്റിയിലെ വിനീതിനേയും ജോൺലാലുവിനേയും വിളിച്ച് അന്വേഷിച്ചു.

പശ്ചാത്താപം തന്നെ. അവർ പ്രൈസ്  തിരുമാനിച്ച് കഴിഞ്ഞിരുന്നു.

വൈശാഖ് മരിച്ച് രണ്ട് മാസങ്ങൾക്ക് ശേഷം, വീണപ്പൂവിൽ.

കുടിച്ച് ലക്കുക്കെട്ടിരിക്കുന്ന അക്ഷരപ്പൊട്ടൻമാരോട് ഞാൻ പറഞ്ഞു.
മികച്ച കഥ - പശ്ചാത്താപം.
ലേഖകൻ - അഖിൽ നാരായൺ.

ആദ്യമായി കുറച്ചാളുകൾ അഭിനന്ദിക്കുമ്പോൾ ഉളളിൽ തോന്നുന്നൊരു അങ്കലാപ്പ് ഉണ്ട്. ഞാൻ അത് അഖിലേട്ടന്റെ മുഖത്ത് കണ്ടു. മടിച്ചു നിന്ന ശേഷം അയാൾ മുൻപിലേക്ക് വന്നു.

ജാക് ഡാനിയൽസ്.
പതിനായിരം രൂപ.

അഖിലേട്ടൻ അതു വാങ്ങി വൈശാഖിന്റെ ഓർമചിത്രത്തിനു മുമ്പിൽ ക്കൊണ്ടുവെച്ചു.

"പശ്ചാത്താപം... ഇങ്ങനെയൊരു കഥ ഞാൻ എഴുതിയിട്ടില്ല. "

Nightrain
Dani

രണ്ട് മാസങ്ങൾക്ക് മുമ്പ് ,

" വൈശാഖിന്റെ മേലു പൊതിയാൻ ഒരു മുണ്ട് ക്കൊണ്ടു വരട്ടേ..? " - ആരോ ചോദിച്ചു.

" പൊതിഞ്ഞു ലോകം കാണാതെ മറച്ചു വെക്കാൻ ഇത് ഗോരഖ്പൂറ്റിൽ മരിച്ചു വീണ കുഞ്ഞുങ്ങളൊന്നുമല്ലല്ലോ.. "  - മറ്റാരോ പറഞ്ഞു.

Comments

Popular Posts