ലില്ലിത്
1.
ആറടിക്കുഴിയിലേക്ക് താഴുവാനായി കയറിൽ കിടന്നാടിയ അന്നയുടെ ശവമഞ്ചത്തിനപ്പുറവും ഇപ്പുറവും നിന്നുക്കൊണ്ട് ജുവാനയും സലോമിയും പരസ്പരം നോക്കി. തുടർന്ന്, വിയർത്ത് തപിച്ച കൈകളിൽ ചേർത്തു പിടിച്ചിരുന്ന കുന്തിരിക്കം ചേർത്ത മണൽമണ്ണ് മഞ്ചത്തിന് മേലോട്ടിട്ടു. അന്നയുടെ കാമുകൻ മാറി നിന്ന് കരയുന്നുണ്ടായിരുന്നു.
രണ്ടു നാളുകൾക്ക് മുമ്പ് , തിരക്കൊഴിഞ്ഞ ഹോസ്റ്റൽ മുറിയിലെ തുരുമ്പിച്ച കട്ടിലിൽ സലോമി മലർന്നും ജുവാന കമിഴ്ന്നും വിവസ്ത്രരായി കിടക്കുമ്പോഴാണ് അവർ അഴുക്കുപ്പിടിച്ച ചില്ലുജാലകത്തിനപ്പുറം അന്നയുടെ നിലയുറക്കാത്ത രണ്ടു കൃഷ്ണമണികൾ അവസാനമായി കണ്ടത്.
2.
വർഷങ്ങൾ കഴിഞ്ഞു. ചെറുപട്ടണത്തിൽ ചൂതും വ്യഭിചാരവും നിറഞ്ഞാടി. ഇടവേളയിട്ടു കാണാതായ അഞ്ചു ബാലികമാരുടെ മാതാപിതാക്കൾ നിയമോദ്യഗസ്ഥരെ കണ്ട് ദുഃഖം ചൊല്ലി വരികയും പോകുകയും ചെയ്തു. ജുവാന, ശീതികരിച്ച അറകളുള്ള ഇരുട്ടുമാളികയിൽ സലോമിയെത്തുമെന്നുള്ള പ്രതീക്ഷയിൽ സലോമിയുമായുള്ള നല്ല നാളുകളോർത്ത് പരിതപിച്ച് ഒരു ഭ്രാന്തിയെപ്പോലെ നടന്നു. ഇരുളിടങ്ങളിൽ തല മുളക്കാത്ത സർപ്പങ്ങൾ കാമവെറി പൂകുന്ന നേരം ഭർത്താവ് ആണിരോഗം പടർന്ന സ്വന്തം കൈമുട്ടുകൾ ജുവാനയുടെ രഹസ്യഭാഗങ്ങളിൽ കോർത്തു വലിച്ചു.
അപ്പോഴും അന്നയുടെ കാമുകൻ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ മനുഷ്യരെ ഭയന്ന് ജീവിതം തുടരുന്നുണ്ടായിരുന്നു.
3.
ക്രൂരമായ ബലാത്ക്കാരത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട പിഞ്ചു ബാലികയുടെ പിതാവ് ഒരു മേയറായതു കൊണ്ട് മാത്രം അന്വേഷണം അപരാധിക്ക് ചുറ്റും വൃത്താകാരത്തിൽ കോട്ട പണിതു. ബാലികയുടെ വിരലിൽ കുടുങ്ങിയ കമ്പിളിത്തൊപ്പി, അതുമായെത്തിയ പോലീസുകാർ ജുവാനയുടെ മാളിക വാതിലിന്റെ മുകളിലായി തൂക്കിയിട്ടിരുന്ന മന്ത്രമണിയിൽ ലാത്തിയോടിച്ചു. അവളുടെ സംഭ്രമം ഭർത്താവിന്റെ അറസ്റ്റ് ത്വരിതമാക്കി.
4.
അന്നു രാത്രി, ജുവാനയെ കാണുവാൻ ദക്ഷിണദിക്കിൽ നിന്നും സലോമിയെത്തി. അഞ്ച് വർഷങ്ങൾക്കു ശേഷം അവർ പിന്നേയും കണ്ടുമുട്ടുന്നു. കണ്ണുകൾ തുടച്ച് അവൾ സലോമിയുടെ പുതിയ കൊഴുത്ത മാറിടത്തിലേക്ക് മുഖം അമർത്തി.
5.
" ഇയാളല്ല. എന്നെ ദുഷിപ്പിക്കുവാൻ ശമിച്ചയാൾക്ക് മേൽമീശയില്ല. നരച്ച താടിയുമില്ല. അയാൾ മെലിഞ്ഞതായിരുന്നു. ബലാത്ക്കാരശ്രമത്തിനിടയിൽ ഞാനറിഞ്ഞതാണ്; അയാളുടെ ശരീരം പഞ്ഞി പോലെ മ്യദുലമായിരുന്നു. "
6.
സിവിൽ മാര്യേജിനു ശേഷം ഇതാദ്യമായി ജുവാന തനിക്കേറ്റവും പ്രിയപ്പെട്ട ചൊമല മേലാടയണിഞ്ഞു.
അവൾ സലോമിയുടെ അധരങ്ങളിൽ ചുംബിച്ചു.
അവൾ പുഞ്ചിരിച്ചു.
അവൾ ചിരിച്ചു.
നീണ്ടു പോയ അഞ്ച് വർഷങ്ങളെക്കുറിച്ച് വിശ്രമമില്ലാതെ കുമ്പസാരിച്ചുകൊണ്ടിരുന്നു.
അവൾ അട്ടഹസിച്ചു.
സലോമി തന്റെ പഴയ കാമുകനെ നോക്കി നിന്നു. അയാളുടെ കാമധ്യാനങ്ങൾ ക്രൂരമാണ്. നിന്ദ്യമാണ്. അത്, വിഷം ചീറ്റുന്ന ഉരഗങ്ങളുടെ ഉത്പത്തിയേക്കാൾ പഴക്കമുള്ളതാണ്.
സലോമി ഭയം പൂണ്ടു.
7.
പോലീസുക്കാരൻ ജുവാനയുടെ ഭർത്താവിന്റെ പഴ്സിൽ നിന്നുമെടുത്ത ഒരു ഫോട്ടോ ബാലികയെ കാണിച്ചു. പിഞ്ചു ബാലിക ഭയന്ന് അലറി വിളിച്ചു, തവിട്ടു നിറമുള്ള കൃഷ്ണമണികൾ ചേതനയറ്റ് മുകളിലേക്ക് പറന്ന് തല കറങ്ങി വീണു.
ആ രാത്രിയിൽ തന്നെ പോലീസുകാർ ജുവാനയെ തേടി പുറപ്പെട്ടു.
8.
അവർ മാളികയിലെത്തി. അവിടെ, ദുഷ്ടാത്മാവ് ബഹിർഗമിക്കാറായ നഗ്നമായ ശരീരത്തിലെ ആഴമുള്ള മുറിവുകളിൽ നിന്ന് ചോര അപ്പോഴും ഒലിച്ചുകൊണ്ടിരിക്കുകയായിരുന്നു. മുഴുശരീരം വിറ കൊള്ളുന്നു.
ജുവാനയായിരുന്നു അത്. പ്രാണൻ വെടിയുന്ന അവസാന നിമിഷത്തിൽ, ആ കണ്ണുകളിൽ പോലീസുകാരൻ കണ്ടു, നിലയുറക്കാത്ത രണ്ടു കൃഷ്ണമണികൾ.............
ഇനി തിരക്കേണ്ടത് ജുവാനയേയല്ല, ഇന്നു മുതൽ ആ കുറ്റവാളി സലോമിയാണ്.
Dani.
Inspired from The Memories Of A Murderer (2003)
Nightrain...

Comments
Post a Comment