ആത്മാന്വേഷണത്തിന്റെ അവസാന നാളുകൾ
നിരപ്പുകളില്ലാത്ത ഒരു കാട്ടുവഴിക്ക് സമമാണ് ജീവിതം. നിർവചനമില്ലാത്ത ചെങ്കുത്തായ കയറ്റങ്ങൾ. ആ കയറ്റങ്ങളുടെ ഉന്നതിയിൽ തലയരിച്ചു വീണ വേർവു തുള്ളികൾ ഉപ്പുതടാകം തീർക്കവെ, മുൻപോട്ടു നോക്കിയാൽ ഇതുവരെ താണ്ടിയതിലും ഭയാനകമായ കയറ്റങ്ങൾ കാണാം. തിരിച്ചു പോക്ക് ഒറ്റപെടലിൻറെ കൂട്ടിലേക്കും സ്ഥായിഭാവം വിഡ്ഢികൽക്കൊഴിച്ചിട്ടിട്ടുള്ള ചതുർകളങ്ങളിലേക്കുമാകുമ്പോൾ ചുവന്ന്ന കണ്ണുകളുമായി പച്ചവെളിച്ചം തേടി യാത്രയാകാൻ നിർബന്ധിതനാകുന്നു. പക്ഷെ, ഒന്നോർക്കേണ്ടതുണ്ട്. എതിരെ വരുന്ന മറ്റൊരു പ്രാണന് ഈ കയറ്റം ഇറക്കമാണ്. അങ്ങനെയെങ്കിൽ ഏതോ ഒരു കോണിൽ വിശ്രമകരമായ ഒരാരോഹണം എനിക്കും മെനഞ്ഞു വെച്ചിരിക്കണം. ഓരോ ദാഹിയുടേയും പ്രയാണം ഈ ഇറക്കമന്വേഷിച്ചുള്ളതാണ്. ബന്ധങ്ങളും കടമകളും തീറെഴുതിയവസാനിപ്പിച്ച് ചിന്താരൂപങ്ങളുടെ ചിതയിലേക്ക് സംശയങ്ങളെറിഞ്ഞു നടക്കുമ്പോൾ എല്ലാവര്ക്കും ഒരേ ചോദ്യം. എന്നാൽ, ഉത്തരങ്ങൾ പലത്. നാൻമുഖരുദ്രാക്ഷ ങ്ങളിലും കൊന്തയിലും ദസ്വിയിലും അന്വേഷണ ചിഹ്നങ്ങൾ ബന്ധന ചങ്ങലകളായി മാറുന്നു. ദൈവങ്ങളുറങ്ങും. ഉറക്കമില്ലാതെ മനുഷ്യൻ അലയുന്നു. എന്താണ് അന്വേഷിക്കുന്നത് എന്നതിനേക്കാൾ എന്തിനു വേണ്ടിയാണ് അന്വേഷിക്കുന്നത് എന്ന ചോദ്യത്തിനാണ് ഇവിടെ പ്രസക്തി. ഇനിയൊരു ജന്മമുണ്ടോ എന്ന് മനുഷ്യന് തീർത്തു പറയുവാൻ സാധ്യമാകാത്ത വരേയ്ക്കും ഈ ജന്മം മാത്രമാണ് അന്വേഷണങ്ങളുടെ പരിധി.
മടക്കയാത്രയിൽ വിശ്രമിക്കാനായി ആളൊഴിഞ്ഞ പൊട്ടക്കുളത്തിനരികിലിരിക്കുമ്പോഴും സേതുവിന് സ്വന്തം കണ്ണുകളിൽ നിന്നും കുരിശുമറയെടുത്ത് കളയുവാൻ സാധിച്ചില്ല. കാതിന് ഭാന്ഗ് വിളികളിൽ നിന്നും മോചനമില്ല. മൂക്കിൽ നിന്നും കര്പ്പൂരഗന്ധം വിട്ടകലുന്നില്ല. എതിരാളികളില്ലാതിരുന്നിട്ടും സേതു തോറ്റു പോയി. അവനെ തോല്പ്പിച്ചത് അവൻറെ ചിന്തകളും ഭാവനയുമായിരുന്നു. ഇനിയും അവനെതിരെ ഒരു വിജയകാഹളം മുഴങ്ങും. അവിടെ വിജയം മരണത്തിന്റേതു മാത്രമായിരിക്കും.
ജീവിതം അന്വേഷിച്ചലഞ്ഞ കൽവഴികളിൽ ഇന്ന് കണ്ടത് ദൈവരൂപമണിഞ്ഞു ചെകുത്താനു പഠിക്കുന്ന മനുഷ്യരെ മാത്രമാണ്. ജ്ഞാനോദയങ്ങൾ പേപ്പർ കവറിൽ വിറ്റു തീർത്തിരുന്ന മഠങ്ങളുടെ മുന്നിലിരുന്ന് സേതു ഇന്നലെകളിൽ തേടി. വാമൊഴികൾ വരമൊഴികളായി തീര്ന്നപോൾ ആരാധനാപാത്രങ്ങൾ അമാനുഷികാരായി. ആ അമാനുഷികതയാണ് ദൈവമെന്ന സങ്കല്പ്പം. തൊട്ടു മുത്തുന്ന ദൈവങ്ങൾക്ക് മഴയെ വെയിലാക്കാനും മഞ്ഞിനെ തീയാക്കാനും കഴിവുണ്ടെന്ന് സേതുവിനെ പഠിപ്പിച്ചത് ഈ മനുഷ്യ ദൈവങ്ങളല്ല. മതഭ്രാന്തൻമാരായിരുന്നു. അവർ സമൂഹത്തെ ആരുമറിയുന്ന മുഴംക്കോലുക്കൊണ്ട് മൂന്നായി വരച്ചു നിർത്തി. വീണ രേഖകളിലിരുന്ന് അവരേക്കാൾ ചൊടിയുള്ളവർ തിന്നാനും തൂറാനും തുടങ്ങിയപ്പോൾ സമുദായങ്ങളുണ്ടായി. നാൾക്കു നാൾ സ്വന്തം ദൈവങ്ങൾക്കു വേണ്ടിയുള്ള പോരാട്ടം തുടരുന്നു. നന്മയുടെ സ്പന്ദനങ്ങളായി മാത്രം നിലനിന്നിരുന്ന ശിലാരൂപങ്ങളുടെ മുന്നിൽ നിണമൊഴുകി. എല്ലാം കണ്ടറിഞ്ഞു നിന്ന പ്രകൃതിക്ക് എന്തോ അസൂയ തോന്നി കാണണം. പെറ്റു വീണ കുഞ്ഞ് മുല കുടിക്കുവാൻ വാ പിളര്ക്കുന്നത് ഇല്ലാത്തൊരു അമ്മക്കു വേണ്ടി.. ഭൗമ മണ്ഡലം ചിലപ്പോഴൊക്കെ ജ്വലിച്ചു. ചിലപ്പോഴായി ചർദിചു. ആയിരങ്ങൾ വെന്തിട്ടും പതിനായിരങ്ങൾ വിറങ്ങലി ച്ചിട്ടും വിഗ്രങ്ങൾ ഭൂമി കുഴിച്ചെടുത്ത നന്നങ്ങാടികളുടെ ഫലത്തിൽ നിന്നു.
അന്തരീക്ഷം ടിബറ്റൻ മലനിരകളോടിണങ്ങി നിന്ന പ്രഭാതത്തിൽ മഞ്ഞ് പോറിയിട്ട രൂപം തൻറെ സ്വാമിയുടേതാണെന്ന് ആരോ വിളിച്ചു പറഞ്ഞു. ഓപ്പറേഷൻ തിയറ്ററുകളിൽ രോഗി മരിച്ചാൽ വൈദ്ൻറെ കുറ്റവും രക്ഷപ്പെട്ടാൽ അത് ദൈവപുത്രൻറെ അത്ഭുതവുമായി മാറി. മരണത്തോട് മല്ലിട്ട് മരുന്ന് വെള്ളം മൂക്കിലൂടെ പാനം ചെയ്ത് മാസങ്ങളോളം കിടക്കുമ്പോഴും മരിക്കാത്തത് പ്രവാചകന്മാരുടെ കൃപക്കൊണ്ടാണെന്നു കണ്ടു നിന്നവർ ഊതി മൊഴിഞ്ഞു.
താഴ്വരയിലെ മോർച്ചറി വാതിലിനു മുൻപിൽ ശൂന്യമായി കിടന്ന തല്പത്തിൽ സേതു ഖുർ ആൻ വെച്ച് മോര്ഫിൻറെ മണമുള്ള വെള്ളത്തുണിക്കൊണ്ട് മൂടിയിട്ടു. മനസ്സിന് അല്പം ഭാരക്കുറവ് തോന്നുന്നുണ്ട്.
അവിടംക്കൊണ്ട് നിർത്തിയില്ല. നടന്നു. ബൈബിളിലും ഗീതയിലും ചവിട്ടി നടന്നു. ഒടുവിൽ എല്ലാ വഴികളും സന്ധിക്കുന്നത് താഴിട്ടുപ്പൂട്ടിയ മറ്റൊരു പ്രപഞ്ച കവാടത്തിൻറെ മുന്നിലാണെന്ന് മനസിലാക്കി. മരണാനന്തര ജീവിതം.. പുനര്ജന്മത്തെക്കുറിച്ചുള്ള പേടിക്കൊണ്ട് മാത്രം ചിലർ നാമജപങ്ങൾ മുടക്കാതെ പോരുന്നു. സ്വർഗ്ഗത്തിൽ തിന്നും കുടിച്ചും ഒരു ജീവിതം സ്വപ്നം കണ്ട് ചിലർ കൊന്ത ചൊല്ലി മരിക്കുന്നു.
മുന്പൊരു ലോകമുണ്ടായിരുന്നു. ആ ലോകത്തിൽ ശക്തൻ അശക്തനെ കീഴ്പെടുത്തി. ബലവാൻറെ മുന്നിൽ ക്ഷീണിതൻ ഓച്ചാനിച്ച് നിന്നു. പ്രകൃതിയുടെ നിയമം അന്നും ഇന്നും ഇനിയെന്നും അത് തന്നെയായിരിക്കും. എന്നാൽ ദൈവ സങ്കല്പ്പങ്ങളെ വാർത്തെടുത്ത അന്നത്തെ ചില മനസുകൾക്ക് അല്പ്പമെങ്കിലും പുകൽ കൊടുത്തില്ലെങ്കിൽ അത് ഭൂമിയിൽ ഇന്ന് ശേഷിക്കുന്ന മനുഷ്യത്വത്തോട് കാണിക്കുന്ന മഹാപരാധമായി തീരും. വരുംക്കാലത്തിൻറെ നന്മക്കു വേണ്ടി അവർ മണ്മറഞ്ഞുപ്പോയ ചരിത്രപുരുഷന്മാരെ ദൈവങ്ങളാക്കി. നാളെയുടെ നല്ല നാളുകൾ ഉദിച്ചസ്തമിക്കുന്ന സ്വപ്നങ്ങൾ കണ്ട് അവർ മരണത്തിന് കീഴ്പെട്ടു.
ഒറ്റപ്പെട്ട ജലാശയങ്ങളുടെ വക്കത്തു മുൽച്ചെടികൾ കിളിർത്തു. മതവാദികൾ തങ്ങളുടെ അഭിലാഷങ്ങൾക്കനുസരിച്ച് ദൈവത്തിൻറെ നിയമ രേഖകൾ മാറ്റിയെഴുതി. ബൈബിളിലെ പുതിയ നിയമം നാലു സുവിശേഷങ്ങളായി മാത്രം ചുരുങ്ങി. ബോധാമുറക്കാത്ത കുഞ്ഞുങ്ങളെ സാബത്തെന്നു മതം ഊട്ടിയുറപ്പിച്ച അതേ നാളുകളിൽ തന്നെ വെളുപ്പിന് മതപാഠശാലയിൽ കൊണ്ടുതള്ളി കുരിശു യുദ്ധത്തിൻറെ നല്ല ഭാഗങ്ങൾ പഠിപ്പിച്ചു. നിലയുറക്കാത്ത കൊച്ചു മസ്തിഷ്കങ്ങളിൽ കറുപ്പ് തുണിയിൽ മേനി പുതച്ചവർ കുരിശിൻറെ കീഴ്ഭാഗം എതിരാളികളുടെ നെഞ്ചിൽ കുത്തിയിറക്കിയപ്പോൾ അത് വിശുദ്ധ യുദ്ധം മാത്രമായി.
ഇന്ന് ഇടവഴിയിലെവിടെയോ ഏകനായി ഇരുന്ന് സ്വയം ചിന്തിക്കാൻ പഠിച്ച നിമിഷത്തിൽ സേതു വേദപാഠങ്ങൾ ചരിത്രപുസ്തകങ്ങളുമായി ചേർത്ത് പ്പിടിച്ച് നോക്കി. ചരിത്രാനുകൂലികളുടെ ഭാഷയിൽ മതമില്ല. മനുഷ്യത്വം മാത്രം. വേദപാഠത്തിലെ യുദ്ധക്കാണ്ടങ്ങളിൽ മനുഷ്യത്വമില്ല. മതം. മതം മാത്രം.. മതം.. മതം.. മതം...
സേതു പിന്തിരിഞ്ഞെണീച്ചപ്പോൾ പേരാലിൻറെ ചുവട്ടിൽ ബൈബിളും കൊന്തയും അനാഥമായി കിടന്നു. അവൻ തിരിഞ്ഞ് നോക്കാതെ നടന്നു.
യഥാസമയം ജപങ്ങൾ കേട്ടുക്കൊണ്ടിരിക്കുമ്പോൾ ആ വിഗ്രഹത്തിനു സംജാതമാകുന്ന അവസ്ഥ എന്താണ്....? സ്വന്തം ആഗ്രഹങ്ങൾ തീർപ്പാക്കാൻ വേണ്ടി മാത്രമാണ് മനുഷ്യൻ ദേവാലയങ്ങളിൽ കയറിയിറങ്ങുന്നതെങ്കിൽ അതിനെ ആരാധനയെന്നല്ല, സഹജീവനമെന്നാണ് വിളിക്കേണ്ടത്. ദൈവങ്ങളായി പ്രതിഷ്ടിക്കപ്പെട്ട ശിലാപാളികളെ ആരാധിക്കുകയല്ല ബഹുമാനിക്കുക മാത്രമാണ് വേണ്ടത്.
സേതു ഗീതയും ഉപേക്ഷിക്കുന്നു. പുണ്യനദികളന്വേഷിച്ചലഞ്ഞ് ഒടുവിൽ ഇതാ ഒരു പൊട്ടക്കുളത്തിൽ മുക്തി നേടുന്നു. ജടാമകുടത്തിൻറെ കെട്ടഴിച്ച് സേതു സുദീർഘമായി നിശ്വസിച്ചു. പൊട്ടിപ്പൊളിഞ്ഞ വക്കുകളിൽ ചവിട്ടിയിറങ്ങി പൊട്ടക്കുളത്തിൽ മുങ്ങി നിവർന്നു. പടവിലെ തോൾസഞ്ചിയിൽ കീറിപ്പറിഞ്ഞ രണ്ടു മൂന്നു പുസ്തകങ്ങൾ ഇനിയും ബാക്കിയുണ്ട്. വിഭൂതിയും നേര്ച്ചയും മരിജ്ജുവാനയുമുണ്ട്. എല്ലാത്തിനും വിട. ആയുസ്സറ്റു പോകുന്നതിനു മുന്പേ സേതുവിന് ഒരു അമ്മയുടെ മകനാകേണ്ടതുണ്ട്. തോൾസഞ്ചിയുപേക്ഷിച്ച് അവൻ നഗ്നപാദനായി നടന്നു നീങ്ങി. നനഞ്ഞ കാല്പാടുകൾക്കു മുകളിൽ കുഴിയാനകൾ മണലു വാരിയെറിഞ്ഞു.. സേതു തിരിഞ്ഞു നോക്കി. ആ കാലടികൾ ആരംഭിച്ചിടത്തു നിന്ന് മറ്റൊരു കാലടി വിപരീത ദിശയിൽ നീങ്ങുന്നു. ആരോ ഒരാൾ വന്ന് കൽപ്പടവിൽ താനുപേക്ഷിച്ച തോൾസഞ്ചി സ്വന്തമാക്കിയിരിക്കുന്നു. വായനക്കാരൻറെ ജൽപ്പനങ്ങൾക്ക് നിന്നു കൊടുക്കാതെ അയാൾ സേതു വന്ന വഴിയിലേക്ക് തിരിച്ച് നടന്നകലന്നു.
ഇവിടെ സേതു മാത്രം അവസാനിക്കുന്നു. സത്യാന്വേഷണങ്ങൾ തീരുന്നില്ല. ആ മനുഷ്യൻ തിരിച്ചുവരും. പല പുതിയ ഉത്തരങ്ങളുമായി .......
Night_raiN
ആത്മാന്വേഷണത്തിൻറെ അവസാന നാളുകൾ

Vazhga valamudan
ReplyDeletesneham mathrame pakarunnullu suhruthe. eduthukolka vendathrayum.
ReplyDelete