അക്ഷരപ്പൊട്ടൻ - 2

ഇനിയില്ല ഭൂവിതിലെഴുതുന്ന വിരലുകൾ,പുകയും ചുരുട്ടുകൾ,

ഇനിയില്ല മണ്ണില്ലീ പാതിരാനേരത്തും,

എരിഞ്ഞു കീറിടുന്ന റാന്തൽതിരികളും,   ഇനിയില്ല മണ്ണില്ലീ പ്രണയവും പൂക്കളും, വിപ്ലവത്തിൻറെ ചുവപ്പൻ വചനങ്ങളും..

അവസാന വാക്കും അതിൻറെ പകർപ്പും,

അവൻ തീയ്യിട്ടെരിച്ചു- തിരക്കിൻറെ ചൂളയിൽ.  

അതിലോരോ അക്ഷരങ്ങളും
പലവൊളി ചിന്നി തീയ്യായി, പ്രകാശമായി..
അതിലോരോ വാക്കുമിനി-
തല തല്ലി  കരയുമിനി-
ഇവിടില്ല  ജന്മമിനി-
മഷിയായി ജനിച്ചിടാൻ..
അക്ഷരങ്ങൾക്ക് തൂക്കുക്കയറ്.
ഇവിടം, അക്ഷരങ്ങൾക്കുമിനി മരണം വരെ തൂക്കുക്കയറ്...

Night_raiN

Comments

Popular Posts