Skip to main content
നീയോർക്കുവാൻ
നീയോർക്കുവാൻ
തോറ്റു പോയവനാണ് ഞാൻ.... ഇല്ല സഖി... നിന്നെക്കുറിച്ചെഴുതുവാൻ ഒരു വാക്കുപ്പോലും എനിക്ക് സ്വന്തമാകുന്നില്ല... എഴുത്തിനും ജീവിതത്തിനുമപ്പുറം എവിടെയോ ആണ് നീ... നോവുരുക്കി ഞാൻ നനച്ച എൻറെ മിഴികളിലൂടെ നിന്നെ കുറിച്ചെഴുതിയ ഒരു നൂറു കവിതകൾ എപ്പോഴോ ഒഴുകി പോയിട്ടുണ്ട്... നീ അതറിഞ്ഞിട്ടുമുണ്ട്... അക്ഷരങ്ങളിലൂടെയല്ല, ആത്മാവിലൂടെ..... നിന്നോടെനിക്കുള്ള ഭാഷ എഴുത്തല്ല, എൻറെ ഇനിയുള്ള ജീവിതം മാത്രമാണ്... നിലക്കാതെ ചൊരിയുന്ന മഴയായി നീ എൻറെമുന്പിൽ നിറഞ്ഞു പെയ്താൽ മാത്രം മതി... ഒരു പുല്ക്കൊടിയായി ഞാൻ നിൻറെ മുന്പിൽ ജീവിച്ചുത്തീരാം.. ഭാഗ്യം... അതു തന്നെ എനിക്ക് ലഭിച്ച മഹാഭാഗ്യം....
Night_raiN
Comments
Post a Comment