എന്റെ കർണ്ണൻ - 2
കർണ്ണപ്രയാഗ് - ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ പിണ്ടാർ നദിതീരത്ത് സ്ഥിതി ചെയുന്ന പ്രദേശം. കുരുക്ഷേത്രയുദ്ധത്തിൻറെ പതിനേഴാം നാൾ അര്ജുനനോട് തോല്ക്കാതെ തോറ്റു പോയ അംഗരാജാവ് കർണ്ണനെ ശ്രീകൃഷ്ണൻ അടക്കം ചെയ്തത് ഇവിടെയാണെന്ന് വിശ്വസിച്ച് പോരുന്നു.
ശരത്ക്കാലമേഘങ്ങൾക്കടിയിൽ കർണ്ണപ്രയാഗ് നീലം മുങ്ങി കിടന്നു. രാത്രിയായിട്ടും ഇവിടെ രണ്ടു പേര്ക്ക് മാത്രം ഉറക്കമില്ല. മനുവിനും മധുരഭാഷിണിയായി ഒഴുകുന്ന നദിക്കും.റാന്തലിൻറെ വെട്ടം കൂട്ടി വെച്ച് മനു ധർമ്മപുസ്തകത്തിനുള്ളിൽ ആരെയോ തിരഞ്ഞു കൊണ്ടിരിക്കുകയാണ്. അടുത്ത് ആ മനു തന്നെ കർണ്ണമ്പലത്തിൻറെ നടയിൽ കെടാതെയെരിയുന്ന ദീപശോഭയിൽ വജ്രാസനത്തിലിരുന്ന് ധ്യാനം ചെയുന്നു. ഇനി വായിക്കാൻ പോകുന്ന കണ്ണുകൾ നദിയുടെ അങ്ങേ മുനമ്പിൽ ആരെയോ തേടും. തീർച്ച.
നിലാവിൻറെ അങ്ങേത്തലപ്പിൽ വടവൃക്ഷങ്ങൾ കോച്ചിപ്പിടിച്ചൂതിവിട്ട ദളമര്മ്മരങ്ങൾക്കും മേലെയായി ഒരു കുതിരയുടെ കുളമ്പടി ശബ്ദം കേള്ക്കുന്നു. ആ സത്യം കനവായി വന്ന് കനമായി മാറി. മനു ധർമ്മപ്പുസ്തകം കണ്ണോടു ചേർത്തുപ്പിടിച്ച് നോക്കി. ആൽതിരക്കുകളില്ലാതെ കാലൊച്ചകളും നാദരൂപങ്ങളില്ലാതെ മണിമുഴക്കങ്ങളും കർണ്ണമ്പലത്തിൽ നിറഞ്ഞു കേൾക്കുന്നു. എല്ലാം കാതോർത്തുക്കൊണ്ട് അമ്പലനടയിലെ മനു ജീവനുള്ള ഒരു ശില്പമായി മാറുകയാണ്. അടഞ്ഞ മിഴികളുടെ ഇരുട്ടിൽ കണ്ടത് പൊടുന്നനേ തുറന്ന നടവാതിലാണ്. കോവിലിനുള്ളിൽ കാതും ശരീരചർമ്മവും നഷ്ടപെട്ട ഒരു പ്രാണൻ രക്തത്തിൽ സ്നാനമുതിര്ത്ത് നില്ക്കുന്നു. മനുവിൻറെ കണ്ണുകൾ നിറഞ്ഞു.. നനഞ്ഞു.. നനഞ്ഞ് നിറഞ്ഞൊഴുകി.. എന്നിട്ടും ഇമകൾ തുറന്നില്ല. കുതിരയുടെ കുളമ്പടി ചാരെയെത്തുന്നു. തേടേണ്ട കണ്ണുകൾ അകലെ അളകനന്ദയ്ക്ക് മേലെ ചെങ്കുത്തായ പാറക്കൂട്ടത്തിൻറെ ശിരോഭാഗത്തേക്ക് എത്തി നോക്കി. ആ കണ്ണുകളിൽ ഇനിയും തെളിയാൻ കാത്തിരിക്കുന്ന വെള്ളക്കുതിര പാഞ്ഞടുത്തുക്കൊണ്ടിരിക്കുകയാണ്. അത് വേഗതയിൽ നാല് കാലുകളും ഒരേ സമയം മണ്ണിൽ നിലയര്പ്പിക്കുന്നു, ഒരേ സമയം നിശ്ചിത അകലത്തിൽ ഉയർത്തിപ്പൊക്കുന്നു. അശ്വപ്രവേഗത്തിൽ പ്രകൃതി പിന്നോക്കം പായുന്നു.
ഇപ്പോൾ കുളമ്പടികൾക്കിടയിലെ സമയദൈര്ഘ്യം കുറഞ്ഞു. ശബ്ധകനം താഴ്ന്നു. അളകനന്ദ രണ്ടായി പിളർത്തിയ കർണ്ണപ്രയാഗിൻറെ അങ്ങേ പാറക്കെട്ടിൽ തൂങ്ങിക്കിടന്നാടിയിരുന്ന മഞ്ഞുതുള്ളികൾക്കും മേലെ ഒരു കുതിരയുടെ തലയെടുപ്പ് കാണപ്പെട്ടു. മനു ധർമ്മപുസ്തകമടച്ചു ചെങ്കുത്തായ പാറക്കെട്ടിനു മേലെ നോക്കി. നേരാണ്, കടിഞ്ഞാണിലാത്ത ഒരു വെള്ളക്കുതിര. വിളക്കിൻറെ വെട്ടം താഴ്ത്തിവെച്ച് മനു പാറക്കെട്ട് ലക്ഷ്യമാക്കി നടന്നു. കർണ്ണമ്പലത്തിനു മുന്പിലിരുന്ന അപരൻ കണ്‍തുറന്നപ്പോൾ കണ്ടത് അടഞ്ഞു കിടക്കുന്ന നടയാണ്. കാൽപ്പെരുമാറ്റങ്ങളില്ല. മണിനാദങ്ങളില്ല. പാപവിഴുപ്പുകൾ ഉള്ളിലെരിയുമ്പോൾ കാണേണ്ടാത്തത് കാണുന്നു. കേള്ക്കെണ്ടാത്തത് കേള്ക്കുന്നു. തെല്ലിട മുന്പേ പാറക്കൂട്ടത്തിന് മേലെ വന്നു നിന്ന മനുവിൽ ഈ മനു ലയിച്ചു ചേര്ന്നു. ചിന്തയും ചിന്താവീചികളും ഒന്നായി. മനു മനുവായി മാറി.. മനു ഞാനായി മാറി.. ഞാൻ, ഞാൻ മാത്രമായി മാറി..
കുത്തൊഴുക്കുകളിൽ പൂപ്പലു പിടിച്ച ചരിത്രമടക്കുകൾ പാറക്കെട്ടുകളായി വളർന്ന് ആകാശം തൊട്ടുക്കിടന്നു. അതിൻറെ മുനമ്പിലാണ് ഇപ്പോൾ ഞാനും കർണ്ണൻറെ കുതിരയും. ഞങ്ങള്ക്ക് നടുവിലൂടെ മുപ്പതടി ആഴത്തിൽ അളകനന്ദ ഒഴുകുന്നു. പാറക്കല്ലുകളുടെ കൂർത്താഗ്രങ്ങളിൽ തട്ടി മുറിഞ്ഞ പാദങ്ങളുമായി ഞാൻ നദിയുടെ ഇക്കരെ നിന്ന് ആ അശ്വത്തെ നോക്കിക്കണ്ടു. കുതിര കണ്പോളകൾ അടച്ചു തുറന്നു. ഞാൻ സ്വയം നഷ്ടപെടുത്തി മുട്ടിലിരുന്ന് നദിയിലോട്ട് നോക്കി. എൻറെ കാലിൽ നിന്നും ഒരിറ്റു രക്തം താഴോട്ടു വീഴുന്നു. ആഴങ്ങൾ അളക്കാനെടുക്കേണ്ട സമയം തിട്ടമാക്കിയ ശേഷം ഒരു ഉൾക്കാശകലം പോലെ രക്തകണം അളകനന്ദയിൽ പതിച്ചപ്പോൾ നീലജലത്തിലെ നീലാകാശത്തിൽ ശതകോടി സൂര്യൻമാർ കണ്ണു ചിമ്മി തുറന്നു. മൗനം.. ധ്യാനത്തിൻറെ പര്യായ പദത്തിൽ ലോകം ഉറക്കം നടിച്ചു കിടക്കുന്ന ക്രുരമായ ആ മൗനത്തിൽ രാക്കിളികൾപോലും പാടാൻ മറന്നു. എനിക്കും വെള്ളക്കുതിരക്കും ഇടയിൽ താഴെ ശാന്തയായി ഒഴുകുകയായിരുന്ന അളകനന്ദയിൽ പെട്ടെന്ന് നുര പതഞ്ഞ് പൊങ്ങി. നീലജലം കലങ്ങി ചുവപ്പായി മാറി, പാറയുടെ തായ്വേരുകളിൽ ഊക്കുള്ള ആഘാതങ്ങൾ സൃഷ്ടിച്ചു. ജലനിരപ്പ് ഉയരുകയാണ്. നിറം ചുവപ്പാണെങ്കിൽ അത് രക്തം തന്നെ.. വേദന കുമിഞ്ഞു കൂടിപ്പൊട്ടിത്തെറിക്കുന്ന മുറിവുകളിലെ സ്ഖലന ദ്രാവകം. നദിയിൽ രക്തത്തിൻറെ കുത്തൊഴുക്ക് കൂടുന്നു . നിരപ്പ് വര്ദ്ധിച്ച് എൻറെ കാലോളമെത്തുന്നു. ആ കുത്തൊഴുക്കിൽ കാലം മറച്ചുവെച്ച ആയിരക്കണക്കിനു രഥങ്ങളും പതിനായിരക്കണക്കിന് ഗജങ്ങളും ലക്ഷക്കണക്കിനു പടയാളികളും ജഡാവസ്ഥ പൂണ്ട് എൻറെ മുൻപിലൂടെ ഒഴുകുന്നു. അറ്റുവീണ കൈകളിൽ മരവിച്ച വാൽപിടികൾ. ലോഹച്ചട്ടകളിൽ പാതി മുറിഞ്ഞ ശരങ്ങൾ. ചോരക്കു താഴെ ജീവിച്ചു കൊതിത്തീരാത്ത ജന്മങ്ങളുണ്ടായിരുന്നു. അതുക്കൊണ്ടാകണം ചോര ലാവ പോലെ തെളിഞ്ഞു കാണപ്പെട്ടത്. രക്തവർണ്ണം, എൻറെ മുൻപിലൂടെ ചോരയായി ഒരു യുഗം ഒലിച്ചു പോകുന്നു. ഞാൻ കണ്ണുകളടച്ച് ധ്യാനനിമഗ്നനായി. കാണേണ്ടത് മാത്രം കാണുന്നു. കേൾക്കേണ്ടത് മാത്രം കേൾക്കുന്നു.
അല്പാല്പ്പമായി ഒഴുക്കിൻറെ ശക്തി കുറഞ്ഞ് നിരപ്പ് താണു. ചോരയുടെ നിറം മങ്ങി തുടങ്ങി. ഗാന്ധാരിയുടെ കണ്ണ് മൂടിക്കെട്ടിയ പട്ടുതൂവാല കൂടി ഒഴുകിപ്പോയതോടെ അളകനന്ദ തീര്ത്തും ശാന്തമായി. ഞാൻ കണ്ണ് തുറന്ന് അകലത്തേക്ക് നോക്കി. അവിടെ വെള്ളകുതിരയുടെ ശരീരത്തിൽ ഒരു മഞ്ഞിമയുടെ പ്രസരിപ്പ് പരന്നൊഴുകുന്നതായി കാണപ്പെട്ടു. ഇമവെട്ടിയുഴിഞ്ഞിട്ടും ആ പ്രകാശം എൻറെ കണ്ണുകളിൽ ആഗ്നേയ വിസ്ഫോടനമായി. പതിയെ ഞാൻ കണ്ണ് തുറന്നു. അങ്ങകലെ എല്ലാം സ്വർണമയം. ആ പ്രകാശച്ചാലുകൾക്ക് സ്രോതസ്സായി തീര്ന്നുക്കൊണ്ട് കാതിൽ കുണ്ടലങ്ങലണിഞ്ഞ് ഉടലഴകിനെ സ്വര്ണകവചത്തിൽ പൊതിഞ്ഞ് ഒരാൾ രൂപം. തിളക്കമാർന്ന പൊന്ക്കിരണങ്ങൾ ആ ദൃഡമേനിയിൽ ഒഴുകും അലകളായി ഓടിക്കളിച്ചു - കർണ്ണൻ.
ദൂരെ നിന്ന് ഗുരുവിൻറെ മന്ദസ്മിതം എന്നെ തേടിയെത്തി. ആ കണ്ണുകളിൽ നിറഞ്ഞു കിടക്കുന്ന നനവിനുപ്പോലും ഒരു മഞ്ഞിമയുണ്ടായിരുന്നു. ഒരു പുല്ക്കൊടിയായി പോലും മണ്ണിൽ പൊട്ടി മുളക്കാനാഗ്രഹിക്കാതെ പ്രാണൻ വിട്ട ജന്മത്തിൻറെ മുഴുവൻ വ്യഥകളും ചങ്കിലേറ്റി ആർഷഭാരത സംസ്കാര പൈത്രകത്തിൻറെ ഇങ്ങെ മുനമ്പിൽ ഞാൻ കർണ്ണനെ തൊഴുതു നിന്നു.
പിന്നീടറിഞ്ഞത് കർണ്ണപ്രയാഗിൻറെ അന്തരീക്ഷം നിറഞ്ഞു പരക്കുന്ന ഒരു സുഗന്ധമാണ്. ഇതുവരെയും അറിഞ്ഞിട്ടില്ലാത്ത ഒരു സുഗന്ധം. അത് കർണ്ണൻറെ കവചകുന്ടലങ്ങളിൽ നിന്നാണെന്നു തീര്പ്പാക്കവേ, ആ ശരീരത്തിൽ നിന്നും ഒരു സ്ത്രീ ശരീരം പറിച്ചു നടപ്പെട്ടു. ആഭരണ വിഭൂഷയായ ആ സുന്ദരിയുടെ കേശഭാരം നിലം തൊട്ടു കിടന്നു. നെറ്റിയും കണ്ണുകളുമൊഴികെയുള്ള മുഖം ചെമലപ്പട്ടിനാൽ മറച്ചിരിക്കുന്നു. വൃഷാലി.. ഞാൻ മനസ്സിൽ ചിന്തിച്ചു.
ചിന്താമണ്ഡലത്തിൽ വർത്തമാനഭ്രാന്തുകൾ ഗായത്രി മന്ത്രം ചൊല്ലി തുടങ്ങി. കർണ്ണനു പോകുവാൻ സമയമായി. വായുജിത്ത് മെല്ലെ മടങ്ങി. തൻകുതിരയുടെ കുന്ജിരോമങ്ങൾ തലോടി കർണ്ണനും പിൻവാങ്ങുന്നു. കർണ്ണനിഴലിൽ നിന്നും ഉടലെടുത്തവൽ കർണ്ണനോട് കൂടെ മടങ്ങവേ, എന്നെ മാത്രമായൊന്ന് തിരിഞ്ഞു നോക്കി. എനിക്ക് വേണ്ടി മാത്രം ദ്രോണഗിരിയിൽ നിന്നും വീശിയടിച്ച തനുവിൽ അവളുടെ മുഖപടം ഉതിര്ന്നു വീണു.
ഞാൻ കണ്ടു.
അവൾ....
അവൾ വൃഷാലിയല്ല......
ദ്രൌപദി.
ദ്രൌപദി തന്നെ.....
കർണ്ണമ്പലത്തിൽ മണികൾ നിലക്കാതെ മുഴങ്ങി. അന്ന് രാത്രി മുഴുവനും കർണ്ണപ്രയാഗിൽ ആ സുഗന്ധം നിറഞ്ഞു നിന്നു. നീലോല്പ്പലത്തിൻറെ പരിമള ഗന്ധം.. ദ്രൌപദിയുടെ ശരീര സുഗന്ധം..
NOTE: it is also saying that karna's cremation took place in Surat, Gujarat.
Night_raiN
എൻറെ കർണ്ണൻ - 2

Comments
Post a Comment