കള്ളി

ഇന്നത്തെ തലമുറയിലെ കൊച്ചു കുരുന്നുകൾക്ക് ആയിരം ഓമനപ്പേരുകളുണ്ട്..

കള്ളി

തന്തയില്ലാതെ പിറന്നത്‌ കള്ളിയുടെ തെറ്റല്ല. അതിൽ അവളുടെ അമ്മ അല്ലിയേയും പഴി പറയാനൊക്കത്തില്ല. വരുത്തൻറെ പീഡനം ലോകമറിയുന്നു. കോളനിക്കാരൻ തന്നെയെങ്കിൽ ആദിവാസിപ്പെണ്ണ് കണ്ണുംപ്പൂട്ടി പെറുന്നു. കാമിച്ച കറുമ്പിയുടെ വയറു വീർത്തു വന്നപ്പോള് മുഖത്ത് വസൂരിക്കലകളുള്ള  നത്തൻ അവളെ ഉപേക്ഷിച്ച് ആനച്ചുരം കയറിപ്പോയി. തിരിച്ച് വന്നില്ല. അല്ലി ആശുപത്രി വരാന്തയിലെ തല്പത്തിൽ കിടന്നു പെറ്റു. ആ ചോര ഇന്നും അവിടെ കറപ്പിടിച്ച് കിടക്കുന്നു.

അല്ലിയമ്മ ആദ്യമായി അവളെ വിളിച്ചത് കള്ളി എന്നായിരുന്നു. കള്ളിയെന്നു കേള്ക്കുമ്പോള് കൊച്ചുക്കറുമ്പി തിരിഞ്ഞു നോക്കും. അമ്മയോട് കൊഞ്ചും, കുസൃതി കൂട്ടും.. പിന്നീട് അമ്മ അവളെ കള്ളിയെന്ന്  മാത്രം വിളിച്ച് പോന്നു.
"കള്ളി... കള്ളിമോളെ... കള്ളിക്കുട്ടിയെ.... "
കള്ളിക്ക് അമ്മയും അമ്മക്ക് കള്ളിയും. ചിമ്മിനി വിളക്കിൻറെ കരി പുരണ്ട ഓലമച്ചിന് കീഴെ അവർ അവരുടെ ലോകത്തു മാത്രമായി ജീവിച്ചു വന്നു.

കള്ളി സ്കൂളിൽ പോയി തുടങ്ങി. അന്നാദ്യമായി, അപ്പോഴാണ്‌ അവൾ കള്ളിയെന്ന വാക്കിനർത്ഥം അറിഞ്ഞത്. തീനയും നടരാജനും കൊറ്റിയും ചീനുവുമെല്ലാം അവളെ കള്ളി, കള്ളിയെന്നു വിളിച്ചുക്കൊണ്ടിരുന്നു. കള്ളങ്ങൾ പറയാതെ, കള്ളത്തരങ്ങൾ ചെയാതെ കള്ളിയാകപ്പെട്ടവൽ. അവൾ ആരെയും ഒന്നും പറഞ്ഞില്ല. ദേഷ്യത്തോടെ ഒന്ന് നോക്കിയതു പോലുമില്ല. തിരിച്ച് വീട്ടിലെത്തിയ കള്ളി അമ്മയെ നോക്കി ഒരുപാട് കരഞ്ഞു. എത്ര ചോദിച്ചിട്ടും കള്ളി അമ്മയോട് ഉരിയാടാതെ നിന്നു. അമ്മ കള്ളിയെ കെട്ടിപ്പിടിച്ചു ഒരു മുത്തം കൊടുത്തപ്പോൾ കള്ളി എല്ലാം മറന്നു. അങ്ങനെ അമ്മയുടെ മുത്തങ്ങൾ ഏറ്റുവാങ്ങാനായി അവൾ  ഓരോ നാളും കള്ളിയെന്ന പരിഹാസ വാക്കാൾ  കാതു നിറച്ച്  മടങ്ങി വന്നു.

ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോള് കള്ളിക്ക് പൊട്ടിച്ചാടി. അടിതുണിയിൽ പുതുരക്തം കിനിഞ്ഞു. അമ്മയെ കാണണമെന്ന് പറഞ്ഞ് അവളോടിയ കാട്ടുവഴിയിൽ തെച്ചിപ്പൂങ്കുലകൽ വീണുടഞ്ഞു. കള്ളിയുടെ ബാല്യം തീര്ന്നു.

പക്വതയെത്തിയ മനസിന്‌ ആ വിളി അസഹനീയമായി തുടങ്ങി. എട്ടാം തരം തോറ്റതോടെ അവൾ സ്കൂളിലും പോകാതായി. ആരും കാണാതെ കുരിശുപാറയ്ക്ക് മേലെ കയറിയിരുന്ന്  ഒരുപാട് കരഞ്ഞു. ആണ്‍ വര്ഗ്ഗത്തിനെ അവൾക്കു പേടിയായിരുന്നു.  ഇടക്ക് ചീനു മാത്രം അവിടെ വന്ന് അവളുടെ മുല പിടിക്കും. അവൻറെ ഇരുമ്പ് പോലുള്ള കരങ്ങളിൽ എണ്ണമെഴുക്ക്‌ പുരണ്ട മുലകൾ പതിയുമ്പോള് അവൾ വേദനക്കൊണ്ട് പുളയും. ചീനു അവളെ കള്ളി, കള്ളീയെന്ന് വിളിക്കും. അതോടെ അവൾ കരച്ചിൽ നിർത്തി എല്ലാം സഹിച്ചിരിക്കും.
കള്ളിക്ക് ധിക്കരിച്ചൂടെ.? ധിക്കാരം കള്ളത്തരമാണോ.? 

കള്ളിയുടെ മനസ്സിൽ ഒരുപാട് ചോദ്യങ്ങളുയർന്നു. കള്ളത്തരങ്ങൾ കാണിക്കുന്ന നൂറിയെയും ശെല്വിയേയും മുത്തുമലരിനേയും ആരും കള്ളിയെന്നു വിളിക്കുന്നില്ല. അവർ അശ്ലീലം കണ്ടും കാണിച്ചും നടക്കുന്നു. ഞാൻ മാത്രം എല്ലാവര്ക്കും എന്നും കള്ളി. ഞാൻ എന്ത് കള്ളം ചെയ്തു, എന്തു കള്ളത്തരങ്ങൾ കാണിച്ചു.? കള്ളി പൊട്ടിക്കരഞ്ഞു.
കള്ളി.. കരഞ്ഞിട്ടു കാര്യമില്ല. നിന്നെ സാന്ത്വനിപ്പിക്കാൻ ആരും വരില്ല. 

എന്തുക്കൊണ്ടാണമമേ എല്ലാവരും എന്നെ കള്ളിയെന്നു വിളിക്കുന്നത്‌.? ഒരു നൂറാവർത്തി അമ്മയോട് ചോദിക്കാൻ തുനിയുമ്പോള് അമ്മ വെള്ളം കോരുവാകും, കഷ്ടപ്പെട്ട് വിറക് കീറുവാകും,  നന്നാലിക്കവലയിൽക്കൊണ്ടു വിൽക്കുവാൻ ഓല മെടയുവാകും. കള്ളി ചോദ്യങ്ങളെല്ലാം ഉള്ളിലൊതുക്കും. അതവിടെ കിടന്ന് നീറി പുകഞ്ഞ് കള്ളിയെ എരിച്ചു കളയും.

ഒരുനാൾ രാത്രി അവൾ ഉറക്കപിച്ച പറഞ്ഞു. ഘനഗംഭീരമായി ശബ്ദം പുറത്ത് വന്നിലെങ്കിലും കരച്ചിലിൽ ശരീരം വിങ്ങിക്കൊണ്ടിരുന്നു.
കള്ളി കരഞ്ഞത് അമ്മ അറിഞ്ഞോ.?
അമ്മ അറിഞ്ഞു. അറിഞ്ഞതുക്കൊണ്ടാണ് പിറ്റേ ദിവസം രാവിലെ എണീക്കാതിരുന്നത്.
ഉത്തരം കിട്ടാത്ത മകളുടെ ചോദ്യത്തിനു മുന്പിൽ അല്ലിയമ്മയുദെ ചിത കത്തി. തീയ്ക്ക് അപ്പുറം കഞ്ചാവ് മുറുക്കിയ പുതിയ തെണ്ടികളും ചെറ്റകളും കള്ളിയുടെ മാറ്‌ കണ്ട് രസിച്ചു നിന്നു. കള്ളി വലതും ഇടതും മാറി മാറി നോക്കി.
കള്ളി ആരെയാണ് നോക്കുന്നത്.? ആരുമില്ല കള്ളി.. ഇന്ന് മുതൽ നീ ഒറ്റയ്ക്കാണ്.

അന്ന് വൈകീട്ട് കള്ളി ബക്കറിൻറെ കടയിൽ പോയി, റേഷൻ കാർഡിൽ സീൽ പതിപ്പിച്ച് ഒരു കുപ്പി മണ്ണെണ്ണ വാങ്ങി. തിരിച്ച് വന്ന് കുടിലിനകത്തു കയറി മണ്ണെണ്ണ തലയിലൊഴിച്ചു. തീപ്പെട്ടിയുരച്ച് മുടിയുടെ തുമ്പ് കത്തിച്ചു. ആ തീ മെല്ലെ കള്ളിയെ വിഴുങ്ങി. അങ്ങനെ കള്ളി ആദ്യമായും അവസാനമായും ആരുമറിയാതെ ഒരു കള്ളത്തരം ചെയ്തു. പക്ഷെ ഇനിയാരും അവളെ കള്ളിയെന്നു വിളിക്കില്ല. ശവം.. ശവം.. ഇനി അത്ര മാത്രം ...

കള്ളി, നീ എന്തിനാ ഇങ്ങനെ ചെയ്തത്.? നിന്നെ എല്ലാവരും കള്ളിയെന്നു വിളിച്ചത് നീ കള്ളിയായത്  കൊണ്ടല്ല. ഈ ലോകത്ത് ജീവിക്കാൻ എന്തിനും ഏതിനും ഒരു പേര് വേണം. കള്ളി.. അതായിരുന്നു നിൻറെ പേര്. 

കള്ളിയെ കൊന്നു. ഞാനാണ് കൊന്നത്.. 
അടുക്കളത്തലയിൽ ചീനു നിന്നു കരയുന്നുണ്ടായിരുന്നത് എനിക്ക് കള്ളിയോട് നേരത്തെ പറയാമായിരുന്നു... 

Night_raiN

Comments

Popular Posts