മഴ മുതൽ മഴ വരെ

മഴയുടെ ചാരുത വെയിലിലാണ്.
മഴയുടെ ചാരുത, കൊടുംശൈത്യത്തിലാണ്.
ഒരു തുള്ളി വീണുടഞ്ഞാൽ
ഒരു പിടി മണ്ണു നനഞ്ഞാൽ
ആ ചാരുത,
കോടി കണ്ണുകൾ കട്ടെടുക്കുന്നു.
ആയിരം പേനകൾ കുത്തിക്കുറിക്കുന്നു.
നൂറു മനസ്സുകൾ ഓർക്കുന്നു.
ഒരു മനസ്സ്,
ഒരൊറ്റ മനസ്സ് മാത്രം വേദനിക്കുന്നു.
മഴയുടെ ചാരുത
അത് പെയ്യാതിരിക്കുമ്പോഴാണ്.
നിനക്കായ് കാത്തിരിക്കും പോലെ,
മഴക്കായ് കാത്തിരിക്കുമ്പോഴാണ്.

രാത്രിമഴ,

Comments

Popular Posts