പൊരുതുവാൻ കഴിയാത്തവർ

പൊരുതുവാൻ കഴിയുന്നില്ല,
നനയാതെ കാത്ത
കണ്ണുകളും നനഞ്ഞു.
 പ്രപഞ്ചത്തിന്റെ അറ്റം 
ഈ കണ്ണീർപ്പാടയിൽ ഇപ്പോൾ
തെളിഞ്ഞു തുടങ്ങിയിരിക്കുന്നു.
ഇനി ആ മുനമ്പിലെത്തി
ആകാശത്തോട്ടു വീഴണം.
ഇനി അവിടേയും ഒരു പക്ഷെ,
അതിജീവനത്തിന്റെ മത്സരമാണെങ്കിൽ,
അറിഞ്ഞുകൂടാ...
ഏതു തമോഗർത്തത്തിൽ,
എത്രയും കാലം
ഇനിയും ഒളിച്ചിരിക്കേണ്ടൂ ഞാൻ?
കാവൽ മാലാഖയേ,
പൂക്കുടയും മെഴുതണ്ടുമേന്തി
അവരെന്നെ തിരഞ്ഞു വരുമ്പോൾ
സൗമ്യമായി പറയണം,
മൂകനായിരുന്നിരുന്നുവെങ്കിലും,
ഞാനെല്ലാം കേൾക്കുന്നുണ്ടായിരുന്നു.
മോണ കാട്ടി ചിരിച്ചിരുന്നപ്പോഴും,
ഉള്ളിൽ കരയുന്നുണ്ടായിരുന്നു.


രാത്രിമഴ,

Comments

Popular Posts