ഇടവേള

നഗരങ്ങൾ കാടെടുക്കുന്നു.
പക്ഷികളും ചെറുകിളികളും ദേശയാനങ്ങൾ ഉപേക്ഷിച്ച് കൂടുകളിൽ ചേക്കേറുന്നു.
വന്യമൃഗങ്ങളും ഇഴജന്തുക്കളും പെറ്റുപെരുകുന്നു.
അവ നിസഹായരായ മനുഷ്യരെ വീട്ടുതടങ്കലിൽ കണ്ടു ഗർജ്ജിക്കുന്നു.
ജ്യാലാമുഖികളിലെ പുക ഉയർന്നു പരക്കുന്നു.
വിശന്നു ഭ്രാന്തരായ മനുഷ്യർ അനോന്യം ആക്രമിച്ച് കൂട്ടത്തോടെ ചത്തുവീഴുന്നു.


ഇടവേള

ഇവിടം ഇനിയുമൊരു മഴക്കാട് തളിർത്ത് പൊങ്ങും.
മഴത്തുള്ളികളിൽ,
ആ മണ്ണിലാഴ്ന്നിറങ്ങിയൂറി വരുന്ന ഉറവകളിൽ പുതിയ നദികൾ പിറവി കൊള്ളും.
ആ ശുദ്ധജല നദിത്തീരങ്ങളിൽ 
നഗ്നനരായ ആദവും ഹവ്വയും വീണ്ടും ജന്മമെടുക്കും.
അവരും അവരുടെ സന്താനങ്ങളും ഭൂമിയിൽ പെറ്റുപെരുകും,
ഇവിടം കിളച്ചു കിട്ടിയ തലയോട്ടികളാലും അസ്ഥികളാലും അവർ മേൽക്കൂരകൾ പണിതു തീർക്കും.
മൺമറഞ്ഞ മനുഷ്യമാംസമജ്ജകളിൽ വേരുറപ്പിച്ച പടുമരങ്ങളിൽ 
പൂക്കൾ കിനിയും. 
കായ്കൾ കായ്ക്കും..


നമ്മുക്കു മരണമില്ല ..
ഒരു പൂവായ് നീയും
ഇലയായ് ഞാനും
അന്നു കണ്ടുമുട്ടും..

ഡാനി.

Comments

Popular Posts