നീ നട്ടു നനച്ച മരം, ആ തണലിലൊരു ശവകുടീരം...
നിന്നെ ധ്യാനിച്ച് മഴച്ചാറലേറ്റിരുന്ന് ഞാനെഴുതിയ കുറിപ്പുകൾ..
നാളുകൾ, മാസങ്ങൾ, വർഷങ്ങൾ കടന്നു പോയി. ഒരുപാട് ഓർമ്മകൾ ബലം കുറഞ്ഞ് മങ്ങിപ്പോയി.
നീ സമ്മാനിച്ചതൊഴിച്ച്...
അടുത്ത് നീയില്ലയെന്ന സത്യം ഇപ്പോഴും വേദനയാണ്. പക്ഷെ ആ വേദന ഇന്ന് എന്നെ അതിരുകളില്ലാത്ത ഒരു തരം ഉന്മാദാവസ്ഥയിലെത്തിക്കുന്നു.
നിന്നെക്കുറിച്ചോർക്കുന്ന ആ യോഗാത്മകമായ നിമിഷങ്ങളിൽ മാത്രം ഞാൻ ജീവിക്കുന്നു. ആയിരം ജന്മങ്ങൾ ഇനിയും നിന്റെ തോഴനായി നിന്നെ അജ്ഞാതമായി പിന്തുടരുവാനുള്ള കരുത്ത് എന്നിൽ ഊട്ടിയുറപ്പിക്കുന്നു. ഇപ്പോഴും നിന്നെ ഞാൻ സ്നേഹിക്കുന്നു. സ്നേഹിച്ച് മതിയാകരുതേയെന്ന് പ്രാർത്ഥിക്കുന്നു.
ഡാനി

Comments
Post a Comment