അമ്മേക്കൊല്ലി

അന്ന്,
ഞാൻ തണൽച്ചില്ല.
നീ കുടിൽ.
നിനക്കു വിശ്രമിക്കാൻ ഞാനിടം തന്നു.
ഒടുവിൽ നീയെന്നെ ചപ്പിപ്പിഴിഞ്ഞു.
നീ വലുതായി.
വലുതിനേക്കാളും വലുതായി.
ഇന്ന്,
നീ തണൽ,
കുമ്മായക്കുറുക്കിന്റെ ചുടുമേലാപ്പ്.
ഞാൻ... വെറും പാഴ്ച്ചില്ല.
ഒന്നുമാത്രം ചോദിച്ചോട്ടെ?
അന്നെന്റ മേനി മുത്തിയിറങ്ങിയ
മഴമണിമുത്തുകളെ,
നീ ഏതു ഫ്ളാറ്റിലാണ്
ഇപ്പോഴും പൂട്ടിയിട്ടിരിക്കുന്നത്?

Danny
Diu.
Night raiN.

Comments

Popular Posts