കുഞ്ഞായിടാം പിന്നേയും,

ഉറങ്ങുവാനീ ഭൂമി പട്ടുമെത്തയാണ്.
ഉറക്കുവാനീക്കടൽ പാട്ടുപ്പെട്ടിയാണ്.
പുതക്കുവാനീ രാവ് നീലപുടവയാണ്.
പുണരുവാനീപ്പൂഴി നിത്യസത്യമാണ്.
എന്നിട്ടും, സന്ധ്യയിതെന്തു വൈകുന്നു?

കുഞ്ഞായിടാം പിന്നേയും,
ആധി പെയ്തൊരന്തി പുലരുവോളം,
നോവു വീണ ചാറു ചീറി നക്കി,
വ്യാധി തീരെ മൊത്തം മോന്തി വീശി,
കുടിച്ചു കുഞ്ഞായ് തീർന്ന മനസ്സ്-
കുപ്പായമില്ലാതെയീ-
ക്കച്ചവടക്കവലയിൽ നീന്തി തുടിക്കുന്നു.

നന്നാകുമെങ്കിലും,
നാളെയീ തലക്കനം
തെല്ലു മാറുകിൽ,
കുഞ്ഞായിടാം പിന്നേയും,
കൂട്ടു കുപ്പിയും കൂത്താടി പിള്ളേരും
കുത്തഴിഞ്ഞൊരീ ജീവിതോം...

കുഞ്ഞായിടാം പിന്നേയും,
കുന്നിക്കുരുവോളം മാത്രമ്മുള്ളൊരീ കുളിരോർമ്മകളിൽ,
തകിലു കൊട്ടി
തലക്കുത്തിമറിഞ്ഞീടാം..

കുടിച്ചു കുഞ്ഞായ് തീർന്ന മനസ്സ്-
കുപ്പായമില്ലാതെയീ-
ക്കവലയിൽ നീന്തി തുടിക്കുന്നു....

Danny
Diu.

Comments

Popular Posts