തണൽ തേടുന്ന മരങ്ങൾ
തനിയെ തളം കെട്ടും ആത്മദുഃഖങ്ങളിൽ
മുഷിയുന്ന ഒരാത്മാവ് നിർജീവമായി
രണ്ടു കടലുകൾ വാരി തീർത്ത കണ്ണുകൾ
രാവിലെ ഇടനെഞ്ചിൽ ചൊമല രത്നങ്ങളായ് ,
ലാവ ഒഴുകുന്ന ചുമല രത്നങ്ങളായി,
കുതറിയോടുന്നെന്റെ ചെറു ജീവനെ,
ഇന്ന് നീയായി ചമയ്ക്കുന്നത് എന്തുകൊണ്ട് ?
കുത്തിയൊലിക്കുമെൻ സ്വപ്നങ്ങളെ
പിന്നെ അണകെട്ടി തടവെച്ചതെന്തു ക്കൊണ്ട്?
മുതുകു വളയിച്ചു പാദത്തിൽ വളയിട്ടു തന്നെന്റെ
മാംസത്തിെലെ ചൂടകറ്റി നീ,
എന്നെ മരവിച്ച ദേഹമായി മാറ്റി നീ

Comments
Post a Comment