ഒറ്റ

കൂടെയുള്ളവരെ
ആട്ടി പായിച്ചു.
കൂട്ടുക്കാരിൽ നിന്നും
അകലം പാലിച്ചു.
എല്ലാവരും ഉറങ്ങിയിരുന്ന
ഒരു രാത്രിയിൽ,
താനെ മല കയറി,
ഭൂമിയുടെ അറ്റത്ത്  ചെന്നു നിന്ന്,
നക്ഷത്രങ്ങളെ നോക്കിക്കൊണ്ട്
അവൻ പുലമ്പി..
എനിക്കാരുമില്ല.
ഞാൻ ഈ ഭൂമിയിൽ തനിച്ചാണ്.

Comments

Popular Posts