നിലക്കാത്ത നീർത്തുള്ളികൾ
ഇനിയുമുണ്ടൊരു കുടം കവിതകൾ,
ഈ കൊച്ചുക്കയറിന്റെ തുമ്പിലെ വാൽസന്ധിയിൽ,
പിന്നെ ഉതിരുമീ പേനക്കു നീ തന്ന, ചുംബനൂചൂരിന്റെ വേർപ്പറ്റ മാംസം.
നിന്റെ ചുംബനക്കല തീണ്ട മാംസം..
ചിറകടിച്ചുയരൊന്നരാത്മാവിലും
ചിന്നിച്ചിതറാൻ മുളപ്പിച്ച നോവുമാത്രം,
മൃതു വരികെയണഞ്ഞെന്റെ,
മൂർധാവിലെ തിമിരഭ്രാന്ത്രുകൾ-
മുക്തമാക്കുമ്പോൾ,
കുതിരുമീ ദേഹത്തിെലൊരുത്തുള്ളി ചോര നീ,
അടരാത്തൊരാനന്ദെമെന്തു വേെറെ,
അതിലകലാത്ത ദുഃഖങ്ങളെന്തു വേറെ..
കലി തുള്ളി പെയ്യുന്ന രാവർഷവും,
കേട്ടു കൊതിത്തീർന്നു പോകാത്ത
രാപ്പാടിയും,
രാക്ക് ചൊരിയുമ്പോളന്നെന്റെ
പിണ്ഡത്തിലെ ചോറുമുണ്ണുമോ
കാട്ടുചെന്നായ്ക്കെളെ ?
സ്മൃതിയിലെ മാലോകർ കപട-
നീർത്തുള്ളികൾ,
കരുവാക്കി യാത്ര ചോദിപ്പെതെന്തേ?
കണ്ടു പുലയാട്ടു പാടാത്തതാരുെമെന്തേ...?
ഇനിയുമുണ്ടൊരു ദീർഘയിടവേള
ഈ കൊച്ചു ധരിണിതൻ മാറത്തു-
മൺകൂനയിൽ,
പിന്നെ മറയുമാച്ചിന്തകൾക്കപ്പുറം, ഞാനെന്റെ ലോകം മെനഞ്ഞിടും മെല്ലെ-
ലോകദ്രോഹം മറന്നിടും ശീഘ്രം..

Comments
Post a Comment