നില
ഇരുളായി പൊഴിഞ്ഞ മഴരാത്രിയിൽ
പറയാതെ വന്ന ചെറുദീപമേ
അറിയോർക്കെണീച്ച് തിരയാൻ ഇനി
ഉണരാത്തൊരെന്നെ ദാനമായി
കഥ കേട്ടു വന്ന മൃദുപ്രാണികൾ
തൊലിയോടെ തിന്നു പരിപൂർണ്ണമായി
അലീവിന്റെ കള്ളക്കവിളിൽ വിരിഞ്ഞു
അപഹാസ്യ വേഷ ചാന്തുകൾ,
അധികാര ഭാവ ചേഷ്ടകൾ,
ഇവിടെന്റെ രാവു പുലരും വരെ
കരയാതിരുന്നു മൃതദൂതരായ്
ഇനിയില്ല ജന്മം ഇവിടേക്കെനിക്ക്,
അതിരറ്റ കാലം പൂകണം,
അവിടെയൊതുങ്ങി വാഴണം.
പലനാൾ നടന്ന നടവീചികൾ,
തനിയെ പിളർന്ന ഇടനാഴികൾ
ഉതിരുന്ന ചില്ലുദളനീർ ചുഴിപ്പി
ലൊരു നാൾ ഒടുങ്ങും ഓർമ്മയായ്,
ഒഴുകാം തുറന്ന മഞ്ചലിൽ,
ഉടലിന്റയുള്ളിൽ ഒരു തീക്കനൽ
ജ്വര ജ്വാല പോെലെ ചിത തീർക്കേവേ,
മരവിച്ചൊരെന്റെ മനസ്സിനെ ഞാനെൻ
മരണത്തെ വാഴ്ത്തി ചതിച്ചിടും.
മതിഭ്രാന്തുകൾ മുരടിച്ചിടും.

Comments
Post a Comment