മഴക്കൊരു പാട്ട്

മുകിലുകൾ ആയിരം,
മഴനൂൽ പരത്തുവാൻ..
മണി മിനാരങ്ങൾ താണ്ടി വന്നു.
മുകിലുകൾ ആയിരം,
മഴ ശ്രുതി മീട്ടുവാൻ..
അരികിലായ് ആശിച്ച് നിന്നു.

ഹരിതക വാടിയിൽ,
ശലഭദളങ്ങളായ്..
തനിയെ നാം കൈക്കോർത്തു നിന്നു.
മഴ വീണ നേരം നിൻ-
ചുരുൾമുടിക്കാടിന്റെ,
മഴ വീണ നേരം നിൻ
ചുരുൾമുടിക്കാടിന്റെ,
കണികകൾ കൈക്കുമ്പിളിൽ കട്ടെടുത്തു ഞാൻ.

മഴയുടെ സംഗീതം,
മനസ്സിലെ തായമ്പം..
പതിയെ നീ നെഞ്ഞോടു ചേർന്നു നിൽക്കെ,
മഴ മാഞ്ഞ നേരം, 
അപരിചിതരെപ്പോലെ.
മഴ മാഞ്ഞ നേരം, 
അപരിചിതരെപ്പോലെ..
വഴി നീളെ മിണ്ടാതെ മെല്ലെ നടന്നു നാം..

മുകിലുകൾ ആയിരം,
മഴനൂൽ പരത്തുവാൻ..
മണി മിനാരങ്ങൾ താണ്ടി വന്നു.
മുകിലുകൾ ആയിരം,
മഴ ശ്രുതി മീട്ടുവാൻ..
അരികിലായ് ആശിച്ച് നിന്നു.

nightrain

Comments

Popular Posts