നിനക്കും എനിക്കും ഇടയിലുള്ള ദൂരം

ചിലർ പിറവിയെടുക്കുന്നത് പോയ ജന്മങ്ങളിലെ തീരാദു:ഖത്തോടെയാണ്. വഴിത്താരയിൽ വന്നുച്ചേരുന്നവ  നിത്യശയനത്തിന് ഒരു പിടി കാരണങ്ങൾ മാത്രം.. ഇപ്പോൾ നീയും ഞാനും തമ്മിലുള്ള ദൂരം ഒരു പേനാകത്തിയുടെ വായ്ത്തലയോളം മാത്രം.

നിനക്കും എനിക്കും ഇടയിലുള്ള ദൂരം

ഞാനൊരു തുമ്പിയാണ്,
മഴയത്ത് പറക്കുന്ന തുമ്പി.
തുള്ളിമഴയുടെ ആഘാതത്തിൽ
വർണ്ണങ്ങൾ നഷ്ടപ്പെട്ട
ചില്ലു ചിറകുകളുള്ള തുമ്പി.
ദു:ഖത്തുമ്പി.
ഇനി,
മഴനൂലുകൊണ്ട്
കഴുത്തിൽ കുരുക്കിട്ട്,
ഒരു മലയുടെ മുകളിൽ നിന്നും എടുത്തു ചാടണം.
ആകാശത്ത് അങ്ങനെ
തൂങ്ങിയാടണം.
നിലത്തോട്ട് അറ്റു വീഴുന്ന നാവിലെ,
ചോര നുകരുവാൻ വരുന്ന മറ്റു തുമ്പികളെ
മടക്കി അയക്കരുത്.
മുളച്ചുപ്പൊന്തുന്ന ഓരോ കൊച്ചുതുമ്പികൾക്കും
ജീവിതത്തിന്റെ മൂർഛ കാലേ കൂട്ടി ഹൃദിസ്ഥമാകട്ടേ,

നിഘണ്ടുവിൽ നിന്നും
നിരോധിച്ച ജീവിതത്തിന്റെ
പര്യായമത്രേ - മരണം.
നീ എന്നെയാണോ പ്രണയിച്ചത്?
ഞാൻ നിന്നെയാണോ പ്രണയിച്ചത്?

മഴ പിന്നേയും ചാറി തുടങ്ങി.
ഇനി സമയമില്ല.
ബാക്കി നീ എഴുതിച്ചേർക്കുമല്ലോ??

Dani.

Comments

Popular Posts