നിലാമകൾ

മനുഷ്യാവശിഷ്ടം കുമിഞ്ഞുക്കൂടുന്ന നെടുവീര്‍പ്പുഴയുടെ തീരത്തു നിന്നും നഗരപാലികര്‍ക്ക് ജീവനുള്ളൊരു സാധനം കിട്ടി. ഒരു കവി. കവിയുടെ കൈമടക്കില്‍ നിന്നും മോഷ്ടിച്ച അന്പതു റുപ്പിയ്യക്ക് ആനമയക്കിയടിച്ചാണ് നിലാമകളുടെ തന്ത അന്ന് നദി മുറിച്ച് കടന്നത്. അന്നു രാത്രിയിലും അവള്‍ അതേ സ്വപ്നം കന്ടു. വടക്കു നിന്നുളള പുകവന്ടി മുനിമല താണ്ടിക്കടന്ന ഒച്ചയില്‍ ആ  സ്വപ്നം കാറ്റെടുത്തു പോയി.

...
ബാറു വിട്ടിറങ്ങിയ കവി ജീവിതത്തെക്കുറിച്ച് അന്ചുക്കട്ടി കനത്തില്‍ ഒരു കവിതയെഴുതി. മുനിമലയുടെ താഴെ ഭാഗത്ത് കൊക്കുര്‍ണിക്കടുത്തിരുന്ന് കവി നാലാമത്തെ കവിതയെഴുതുന്പോള്‍ നിലാമകള്‍ തന്ടെ പത്താം പിറന്നാളിന് ചുമല പട്ടുപുടവയുടുത്ത് അററം പൊട്ടിയ കണ്ണാടിക്കു മുന്പില്‍  ഭ്രമണം ചെയ്യുകയായിരുന്നു.

..

ശബ്ദമില്ലാതോടിയ പാസന്ചറ് സ്റ്റേഷനു മുന്പില്‍ വന്നൊതുങ്ങി നിന്നു.  രന്ടു പോലീസുക്കാര്‍ ചേര്‍ന്ന് കവിയെ തള്ളി താഴെയിട്ടു. ആ തല നിലം തല്ലി. അവിടം നിന്നുരുവം കൊന്ട മൂന്നു രക്തവേരുകള്‍ കന്യകാമാതാവിന്റെ തിരുസ്വരൂപത്തിനടുത്തേക്ക് ഒഴുകിയെത്തി.. മയക്കമുണര്‍ന്ന കവി ആദ്യം കന്ടത് തനിക്കു വേന്ടി കണ്ണു നനച്ച് കാത്തു നീല്‍ക്കുന്ന  നിലാമകളെയാണ്. അവള്‍ക്ക്  ചിറകുകളുന്ടായിരുന്നു. ആ ചിറകുകളില്‍ സ്വര്‍ണ്ണ വര്‍ണ്ണമൊഴുകി കളിച്ചിരുന്നു. നിലാമകള്‍ പുഞ്ചിരിച്ചു കൊണ്ട് കവിക്കു നേരെ കൈ നീട്ടീ.  ആ രാത്രി തന്നെ അവര്‍ മഴനൂലു തേടുവാന്‍ തുളസിക്കാടു കടന്നു പോയി. മഴനൂലുകള്‍.. സ്വര്‍ഗ്ഗത്തിലേക്കുള്ള പിടിവള്ളികള്‍.

..

അന്ന് പകൽ എന്നിൽ നിന്നും കുതറി മാറിയ നിലാമകളെ രാത്രി ട്രെയിനിൽ കണ്ടപ്പോൾ ഒരു കവി അവിടെയുണ്ടായിരുന്നു. അയാൾ കവിതകൾക്കും ആ കവിതകൾ മദ്യത്തിനും അടിമപ്പെട്ടതായിരുന്നു. അല്പനേരം, ഞാൻ ഈ കഥയിൽ നിന്നും  മാറി നിൽക്കട്ടെ, നിലാമകളേയും തിരക്കേണ്ട.. ആ നിലവിളികൾക്ക് എന്റെ കൈത്തഴമ്പ്  മുറിച്ചു കടക്കാനുള്ള ശക്തിയുണ്ടെന്ന് തോന്നുന്നില്ല.  പിന്നീടാണ് നിലാമകൾ ചത്തുക്കിടന്നിടത്തേക്ക് രണ്ടു പോലീസുകാർ ഓടിക്കയറിയത്.
ഞാൻ കവിയെ നോക്കി.
പോലീസുകാർ കവിയെ നോക്കി.

..

രാത്രിയെങ്കിലും ഇളംനീല നിറമുള്ള വർണ്ണരാജികൾ ആ കണ്ണുകളിൽ നിന്നും പരന്നൊഴുകിയിരുന്നു. മഴനൂലുകൾ ഭൂമിയിറങ്ങും മുൻപേ, നിലാമകൾ എന്നെ തിരഞ്ഞു നോക്കിയപ്പോൾ കണ്ടതാണ് ഞാനാ കണ്ണുകൾ. ആ കണ്ണുകളിൽ നോക്കുവാൻ ധൈര്യമില്ലാതെ ഞാൻ ചേമ്പിലച്ചുവട്ടിൽ ഒളിച്ചിരുന്നു.

..

കവി നിലാമകൾക്ക് ഒരു കഥ പറഞ്ഞുക്കൊടുക്കുകയായിരുന്നു. പണ്ടു പണ്ട് ഭൂമിയിൽ പെണ്ണായി പിറന്നവർക്കെല്ലാം ചിറകുകളുണ്ടായിരുന്നു. ഒരിക്കൽ........ അതാ, മഴനൂലുകൾ മാനത്തു നിന്നും പടിയിറങ്ങി. നിലാമകളെ നെഞ്ചോട് ചേർത്തു പിടിച്ച് കവി ആ തിരുനെറ്റിയിൽ ഒരു മുത്തം നൽകി. അവൾക്ക് കുടിയനല്ലാത്ത ഒരു അച്ഛനേയും വേശ്യയല്ലാത്ത ഒരു അമ്മയേയും ഒരു പോലെ ഓർമ്മ വന്നു. പക്ഷയെങ്കിൽ എനിക്ക് തെറ്റി. കവി യാത്ര പോകുന്നില്ല. അയാൾ അവളെ യാത്രയയക്കുക മാത്രമാണ്. മഴനൂലുകൾ വേരു വീണ മഴ മേഘങ്ങൾക്കിടയിലൂടെ നിലാമകൾ തന്റെ സ്വർണ്ണച്ചിറകുകൾ വീശിയടിച്ച് നിലാവിലേക്ക് ഉയർന്നു പൊങ്ങി. അവൾ മഴവിൽക്കവാടം കടന്നതും കവിയുടെ കണ്ണുകൾ ചുവന്നു കലങ്ങി. ഇരുട്ടിൽ ചുവന്നു പഴുത്ത രണ്ടു കണ്ണുകൾ. അയാൾ എന്നെ അന്വേഷിക്കുകയാണ് ഇപ്പോഴും...

ഞാൻ ഈ ജന്മം മുഴുവൻ ഒളിവിലാണ്.

✨✨✨✨✨✨✨✨✨

Danny
TSr.

Comments

Popular Posts