എന്റെ ഭൂമി
.ഉൾഗ്രഹങ്ങൾ തേടണം. ഉണരാതെ ഉറങ്ങണം. ചെയ്തും ചിന്തിച്ചും കൂട്ടുന്ന പാപഭാരങ്ങൾ തൂക്കിയെറിയുവാൻ ഒരു കൂര വേണം. ഒരു നക്ഷത്രം വേണം. അവിടമിരുന്നു കാണണം, ചില നല്ല മനസ്സുകളെ, അവർ താഴെ നിന്നു നോക്കുമ്പോൾ എനിക്ക് കൺചിമ്മിക്കാണിക്കണം.
തോൽവികൾ കൂട്ടിവെച്ച് ഞാനൊരു സ്വപ്നമുണ്ടാക്കി. ആ സ്വപ്നത്തിന്റെ പേരാണ് മരണം. ആ മരണത്തിലൂടെ ഞാനെന്റെ നക്ഷ്ത്രത്തെ പുൽകും. ചിലപ്പോൾ കൊന്തയുടെ നടുവറ്റത്ത്, വേട്ടാളന്റ തുകൽപ്പട്ടയിൽ, സിംഹത്തിന്റെ നെഞ്ചാംക്കുട്ടിൽ... ഞാനവിടെ എന്റെ ആഗ്രഹങ്ങൾക്ക് പുതിയൊരു മാനം തീർക്കും. അവിടവിരുന്നു ഞാനെന്റ ഉറ്റമിത്രങ്ങളുടെ ജീവിതം ഉറ്റുനോക്കും. ഞാൻ തീർപ്പുകൽപ്പിക്കാൻ ബാക്കി വെച്ച ജീവിതം എന്റെ വേണ്ടപ്പെട്ടവർ, ഈ മാലോകർ,, എങ്ങിനെ ചെയ്തു തീർക്കുന്നുവെന്ന് ഞാൻ നിരീക്ഷിക്കും.
ഈ ലോകം അതിസുന്ദരമാണ്. ഇവിടെ ജീവിച്ചുത്തീരുന്ന മനുഷ്യർ അതിലും മനോഹരമാണ്.
സ്വയം വിശുദ്ധീകരിച്ചെടുത്ത കണ്ണുകളിലൂടെ കാണുക. അല്ലാത്തപക്ഷം, ജീവിതം ഇതുപോലെയല്ല . മറിച്ച്, എന്റേതുപ്പോലെയായിപ്പോകും.
ജീവിക്കുന്നുവെങ്കിൽ അളവറിയാത്ത ഈ താരഗണങ്ങൾക്കിടയിൽ, ഈ ആകാശഗംഗയി ൽ ജീവിച്ചു ത്തീരുക . ഇവിടെ ഒരു ഭൂമിയുണ്ട്. കണ്ണുള്ളവനു മാത്രം കാണാൻ പറ്റുന്ന ഒരു കൂട്ടം നല്ല മനുഷ്യരുണ്ട്. ശ്വസിക്കാനറിയുവാൻ മാത്രം പറ്റുന്നത്രയും ശുദ്ധവായുവുണ്ട്. പ)നിക്കാനറിയുവാൻ മാത്രം ദാഹമകറ്റാൻ മാത്രം ജലമുണ്ട്. ഇവിടെ എല്ലാമുണ്ട്. എല്ലാം തന്നെയുണ്ട്.
എന്നിട്ടും ഇവൻ ഇല്ലാത്തതിനെക്കുറിച്ചോർത്തു നീറുന്നു.
ഇവിടെ കൂടുതല) യുള്ളതു ചിന്ത മാത്രമാണ്. ഞാനാ ചിന്തകളെ ഞെരുക്കിത്തിക്കി കുഴിവെട്ടി മൂടി. എനിക്കിപ്പോൾ അറിയാം എന്റെ ഭൂമി സുന്ദരമാണ്.
ഇവിടെയാണ് റൂമി ജനിച്ചത്. ഖലീൽ ജിബ്രാൻ ജനിച്ചത്. ദയ്സതയവോസ്കി ജനിച്ചത്. അയ്യപ്പനും ജോൺ എബ്രഹാമും ജനിച്ചത്.
ജീവിതമറിഞ്ഞ ഏറ്റവും വലിയ അനുഭവവും അനുഭൂതിയും ഞാൻ ജീവിച്ചു തീർന്ന ഈ കൊച്ചു ഭൂമി തന്നെയാണ്. അതെന്നോട് പറഞ്ഞ കൊച്ചു കൊച്ചു നുണകൾ മാത്രമായിരുന്നു എന്റെ ദു:ഖങ്ങൾ.
നക്ഷ്ത്രത്തിൽ നിന്നും മറ്റൊരു നക്ഷത്രത്തിലേക്ക് ദേശാടനം നടത്തും മുൻപേ ഒരു ഇടവേള ലഭിക്കുകയാണെങ്കിൽ എനിക്കിവിടം ജനിക്കണം. ഇവിടെ, ഈ ഭൂമിയിൽ മാത്രം എല്ലാം ഉണ്ട്. അമ്മയുണ്ട്, അച്ഛനുണ്ട്. അനുജൻമാരുണ്ട്. അനുജത്തിമാരുണ്ട്. സുഹൃത്തുക്കളുണ്ട്. എല്ലാം ഉണ്ട്.
എന്റെ ഭൂമി തിരിയുകയാണ്. നഷ്ടങ്ങളെ ഉറക്കത്തിൽ തള്ളി പ്രത്യാശയുടെ പുതിയൊരു പ്രഭാതം സമ്മാനിക്കുവാൻ...
Danny
Khairthal...

Comments
Post a Comment