നര്‍ത്തകി

.....യിരത്തോളം  ദിവസങ്ങള്‍ വേണ്ടി വന്നു.. അവളുടെ മനോപ്ര)ന്തുകൾക്ക് ശമനം ലഭിക്കുവാൻ. അതിലേറെ മനസ്സിനെ ചൊല്ലി പഠിപ്പിക്കേന്ടി  വന്നു..   ഇനിയും ജീവിക്കേണ്ടിയിരിക്കുന്നുവെന്ന്... ഒടുവിൽ എത്തിപ്പെട്ടു. കൈവിട്ടുപ്പോയ ബാല്യത്തേക്കാളും കണ്ണടച്ചു കളഞ്ഞ കൗമാരത്തേക്കാളും കുട്ടിത്ത്വമുള്ള ഒരു പുതു യൗവ്വനത്തിൽ...

നര്‍ത്തകി

ഓരോ ദിവസം കഴിയുംതോറും അവർ അനാര്‍ക്കലിയെന്ന നൃത്താചാര്യയെ   കൂടുതൽ സ്നേഹിച്ചുക്കൊണ്ടിരുന്നു. അല്പവയസ്സുള്ള   അവൾ അവരിൽ കൂടെ പിറക്കാതെ പോയ അനുജനനുജത്തിമാരെ കണ്ടു. ദർശനങ്ങൾ സാക്ഷാത്ക്കരിക്കുകയാണെന്ന് തോന്നിത്തുടങ്ങി. എങ്കിലും ഒരു വശത്ത് ഏകാന്തത ചിതൽപ്പുറ്റുപ്പോലെ പെരുകി നിറഞ്ഞു. അവിടമായിരുന്നു  പുതിയ ആദ്ധ്യാത്മിക ഗുരുവിന്റെ വരവ്... ജലാൽ..

ജീവിതത്തില്‍ ആദ്യമായി ജലാല്‍ അന്നൊരു നഗ്നനര്‍ത്തകിയെ കണ്ടു.. ചുരുട്ടി മടക്കി കൈമുട്ടിനു മേലെ തെറുത്തു വെച്ച കുപ്പായകൈകൾ ഉതിർന്നു വീണു. അനാര്‍ക്കലി പരിവർത്തനപ്പെടുകയായിരുന്നു. അതിനപ്പുറം, ഇപ്പുറം, അതിനകം മറ്റൊന്നുമല്ലാതെ....

ജീവിതമെന്ന യാഥാർത്ഥ്യത്തിലേക്ക് മടങ്ങേണ്ട സമയം... സന്തോഷങ്ങളെല്ലാം ആഖ്യായികകൾ മാത്രമാണ്. സങ്കടങ്ങൾ മരണമില്ലാത്ത സത്യങ്ങളും... അവളിൽ  നിറഞ്ഞു തുളമ്പിയിരുന്ന കലാരസങ്ങളെ കൊച്ചു കുരുന്നുകൾ മറന്നു തുടങ്ങി. അവർക്ക് അവൾ പ്രസാദിച്ച നടനരസങ്ങളുടെ   ചാരുത  ഋതു വിട പറഞ്ഞപ്പോൾ മേഘ വിടവുകളിലൊളിച്ച  വര്‍ണ്ണരാജിയുടെ വെറും  തിണർപ്പുകൾ മാത്രമായി. കുറ്റം പറയേണ്ടതില്ല. കൊച്ചു കുഞ്ഞുങ്ങളല്ലേ..?? എല്ലാം തിരുനെറ്റിയിൽ മുൻപേ എഴുതി വെച്ചിട്ടുള്ളതല്ലേയെന്നോർത്ത്  സ്വയം നീറി. ഇത്ര നാൾ തീർത്ത ജീവിതം അന്നു മുതൽ  വെറും കവറിലിട്ടു പൊതിഞ്ഞു വാങ്ങുന്ന ഒരു വേതനത്തിനു വേണ്ടി മാത്രമായി.

ആ രാത്രിയിൽ പുതിയ ആചാര്യന്റെ പാനപാത്രത്തിൽ അനാര്‍ക്കലി  വിഷനീരു കലർത്തി. അയാള്‍ നുര തുപ്പി ചത്തു വീണു. എന്തിനാണ് അവള്‍ ഈ കൊല ചെയ്തത്....?? നഷ്ട്ടപ്പെട്ടു പോയ കുഞ്ഞുങ്ങളുടെ സ്നേഹം തിരികെ പിടിക്കുവാനോ..???  കുഞ്ഞുങ്ങൾ ഇന്നവളെ ഓർക്കുന്നില്ല. അവരുടെ മനസിൽ പുതിയ ഗുരുവിന്‍റെ മരണാനന്തരച്ചടങ്ങുകൾ മാത്രമുള്ളൂ....   

ഒത്തുക്കൂടിയിരുന്ന് അട്ടഹസിക്കുന്ന  പകലുകളേക്കാള്‍ ആഴം ഒററയ്ക്കിരുന്ന് നിലവിളിക്കുന്ന രാത്രികള്‍ക്കാണ്. വ്യാകുലതകളില്‍ മനുഷ്യര്‍ ശിശുക്കളാകുന്നു. മുറവിളികള്‍ക്കിടയിടയില്‍ രക്തംമണക്കുന്ന ഒരിരുട്ടറയില്‍ ഒരരുമക്കിടാവ്   ഒച്ചവെച്ച് ഘർഘരങ്ങൾ പുറപ്പെടുവിച്ചു. അതു കണ്ണു തുറന്നപ്പോള്‍ മറുവശംരണ്ടു കണ്ണുകളടഞ്ഞു.

അനാര്‍ക്കലി. അവളിന്ന് അവളുടെ     വിദ്യാവ്യസനികളെ കണംക്കാലുകള്‍ നീറി വേദനിക്കും വിധം നടനംചെയ്യിപ്പിക്കുവാൻ   ശീലിച്ചിരിക്കുന്നു, പഴുത്ത് പാകമായൊരു ആചാര്യയായ് തീർന്നിരിക്കുന്നു.. എന്കിലും പുക മണക്കുന്ന രണ്ടു ചുവന്ന മണ്‍ഭിത്തികള്‍ അവളെ പലപ്പോഴായ്  തളച്ചിടുന്നു.

ആത്മാവുകള്‍ക്ക് ക്ഷീണം അനുഭവപ്പെടാറുന്ടോ???
....????

Dani
Khairthal...

Comments

Popular Posts