പട്ടട
പട്ടട
എന്ടെ ശവമടക്കുക്കഴിഞ്ഞ് എല്ലാവരും പോയാലും നീ അല്പനേരം അവിടെയിരിക്കണം . അതിനുള്ളില്ത്തന്നെ ഞാനൊരു പുൽക്കൊടിയായി പൊട്ടി മുളക്കും .. നീ നിൻറെ കണ്ണീരുക്കൊണ്ട് ആ പുല്കൊടിക്ക് വളമൊരുക്കണം .
നാളുകള് കഴിഞ്ഞു ഏതെങ്കിലും ചാര കബനിക്കാര് വന്നെൻറെ എല്ലും പൊടിയും എടുത്തു കൊണ്ടു പോയേക്കാം .. ശേഷം ഞാൻ കിടന്ന ആ ആറടി മണ്ണു തരിശായ് പോവില്ല .. അവിടം നിനക്കായി ഒരു റോസാപ്പു ചെടി തളിര്ക്കും .. അതില് മൊട്ടിടുന്ന ആദ്യത്തെ റോസാപ്പു നീ നിൻറെ പുതിയ കാമുകനു കൊടുക്കണം .. അന്നത്തെ പുലരിയില് വീണ ഹിമകണം അതിൻറെ ഇതളുകളില് പറ്റിപ്പിടിച്ചിരുന്നെക്കാം..ആ മഞ്ഞുത്തുള്ളികളിലുടെ നിനക്ക് നിൻറെ പ്രണയം അവനു കൈമാറാം
നിൻറെ കല്യാണദിവസവും നീ ഒന്നു അവിടെ വരെ വരണം .. നിനക്കായ് ഞാൻ അന്ന് ഒരു മുല്ലവള്ളിയായി രൂപാന്തരം പ്രാപിച്ചിരിക്കും .. അതില്നിന്നും പറിച്ചെടുത്ത മുല്ലമൊട്ടുകള് കോർത്ത് മാലയായ് മുടിയിലണിഞ്ഞു നീ നിൻറെ ഭര്ത്താവിനോടൊത്ത് ശയ്യിക്കണം..
വര്ഷങ്ങള്ക്കഴിഞ്ഞും നീ അവിടംവരെ ഒന്നു വരണം .. അന്നു നിൻറെ കുഞ്ഞുങ്ങള്ക്ക് തിന്നു വയറു നിറക്കാനുള്ളത്ത്രയും കണ്ണിമാങ്ങകള് പേറി നില്ക്കുന്ന ഒരു മാവായ് മാറിയിരിക്കും ഞാന് .. നിൻറെ ഭര്ത്താവ് മരിച്ചു നിൻറെ മക്കള് നിന്നേ വീടിറക്കി വിടുമ്പോള് നീ ആ വഴി വരണം .. ഞാനാകുന്ന മരത്തിൻറെ തണലില് നിനക്ക് മതിയാവോളം വിശ്രമിക്കാം ..
ഒടുവില് നിന്നെ പട്ടടയിലോട്ട് എടുക്കും മുന്പെ നീ നിൻറെ രക്ഷാക്കര്ത്താക്കളോട് പറഞ്ഞിരിക്കണം , എൻറെ ശാഖകള് വെട്ടിയിറക്കി നിനക്കു ചിതയൊരുക്കാന് ...
മനു.
Night_raiN

Comments
Post a Comment