നക്സലെറ്റ്

നക്സലെറ്റ് 















എവിടെയാണ്  ഞാനിന്ന്  ??
ഉറയുന്ന  കണ്ണീർത്തുള്ളികൾ
മറച്ചുവെക്കുന്നുവോ ??
കാമമറത്തെടുത്ത യോനിയും കലാപത്തിൻ ചോരക്കറ വീണ അരിവാളും 
കണ്ടു  കണ്ണടക്കുന്നുവോ ??

എവിടെയാണ് ഇന്ന് ഞാൻ ??
അമ്മയോളം പോന്നവൾ,
മാനത്തിനു കരയുമ്പോഴും  
മകളെപ്പോൽ മുഖമുള്ളവൾ, ചോരതുപ്പി തെരുവിലിഴയുമ്പോഴും 
ഞാൻ കണ്ണടക്കുന്നുവോ ??
കൈക്കുമ്പിളിൽ  സ്വമുഖം ഒതുക്കുന്നുവോ ???

ഖദർ കച്ചകളിൽ പണകെട്ടുപ്പോതിയുമ്പോഴും 
ശവപ്പെട്ടിയിൽ അവയവങ്ങൾ കടത്തുമ്പോഴും ,
എന്ടെ കണ്ണ് ഇരുട്ടിനെ തേടുന്നുവോ ???

കോവിലിനുള്ളിൽ  ദൈവം ചിരിക്കുന്നു.
കോവിൽ നടയിൽ കറുമ്പനു കരച്ചിലും ..
എവിടെ ഞാൻ ??
കണ്ണു പീളകെട്ടി അടഞ്ഞുവോ ???

പൈസാ തിന്നുന്ന ദൈവം, 
പാല് കുടിക്കുന്ന ദൈവം ,
നീ ഓർക്കണം .. 
തീട്ടവും തിന്നുന്നു ചിലർ.
നീ  തന്ന  വിശപ്പിനാൽ ..

നീയല്ല ദൈവം ഞാനെന്നു മനുഷ്യനും ,
ഞാൻ  ആണ്  ദൈവം നീയല്ലയെന്നു ദൈവവും ,
ഊതിപ്പെരുപ്പിച്ചക്കാലമീ ചോരക്കളത്തിൽ -
വഴി തെളിക്കുവാനായി  അറിയണം ..
ഞാൻ  എവിടെയെന്ന് ..
നീ എവിടെയെന്ന്..  നാമ്മെവിടെയെന്ന് ...

ചുടുകാട്ടിലെരിയും ചിതപ്പോലാണ് ഇന്നു മനസ്സ് .
പുകയട്ടേ .. നീറി നീറി പുകയട്ടേ ..
പുകയാട്ടാനായ്  പൂർവ്വപിതാക്കന്മാരും കൂട്ടിരിക്കട്ടേ.. 

ചുടുകാട്ടിലെരിയും ചിതപ്പോലാണ് ഇന്നു മനസ്സ്.
എരിയട്ടേ.. കത്തിക്കത്തിയെരിയട്ടേ ..
ഉണർന്നുക്കൊള്ളാം..
ഒരായിരം ഉദയദീപ്തങ്ങളായ്.. ചൊമല രശ്മികളായി ..

മാര്ക്സും പറഞ്ഞു . ലെനിനും പറഞ്ഞു 
ചെ'യും ഭഗതും കൃഷ്ണപ്പിളളയും പറഞ്ഞു 
ഇനിയും കേള്കാത്ത കർണപുടങ്ങൾ അറുക്കേണ്ടതല്ലയോ.. 

മാനം പിച്ചിച്ചീന്തുന്നവനുടെ കബന്ധം 
ഈറനുടുത്ത വാഴയിലയിൽ വെട്ടിയിടണം ..
കറ പുരണ്ട ഖദറിന്ടെ കരയിൽ 
ചോരക്കൊണ്ടൊരു  ഞൊറി തുന്നിപ്പിടിപ്പിക്കണം ..

കറുമ്പനും  വെളുമ്പനും ഒന്നിച്ച് തൊഴണം 
അതു സഹിക്കവയ്യാ ദൈവങ്ങളെ മണ്ണോടു മൂടണം..  

ആയാലൊരു ദിനം ..
ചേതനയറ്റൊരെൻ ശരീരത്തില് മലർവലയങ്ങൾ വാടിമണത്താലും, 
ഒരായിരം മനസ്സുകൾ പൊട്ടിമുളയ്ക്കും ..
ഇവിടെ ഈ മണ്ണിൽ..

ഇനിയെന്റെ ചോര ഈ മണ്ണിനു -
മിനീരു തേവട്ടേ.. 
ആ ചിന്തലിൽ നൂറു രക്ത -
പുഷ്പ്പങ്ങൾ വിരിയട്ടെ ..
അതിലൊന്നു വെക്കുക നീ എൻറെ മരണത്തിൽ
അതിലൊന്നു വെക്കുക നീ എൻറെ മാറത്ത്...


ഡാനി,
ചേലക്കര.
Night_raiN

Comments

Popular Posts