അസ്തമയം
ലോകമറിയുന്ന എഴുത്തുക്കാരനാവണം,
നാൽക്കവലകളിൽ പൂത്ത വഴിവെട്ടങ്ങളോടും
മലനിരകളിൽ തളിർത്ത പൈൻമരങ്ങളോടും പൂങ്കാവനങ്ങളിൽ വിരിഞ്ഞ കുഞ്ഞുപ്പൂവിതളുകളോടും കടലിനോടും കാറ്റിനോടും കാറിനോടും അയാൾ തന്റെ കഥകൾ പാടി നടന്നു...
സഹജീവികൾ അയാളെ ലോകമറിയുന്ന ഭ്രാന്തനായി വാഴ്ത്തി.
നാവിനു ബലമില്ലാത്തവർ
പേനയെടുക്കുന്നത് തെറ്റാണോ?
ഒരു നാൾ ഭൂമിയൊട്ടാകെ ഒരേനേരം മഴ മൂടി. കാറു വിരിച്ച് കരിങ്കാറ്റു വീശി. അതിൽ മലനിരകളിലെ പൈൻ മരങ്ങൾ കടപുഴകി വീണു. കൊഴിഞ്ഞു വീണ ചുവന്ന പൂക്കളിലെ അടർന്ന ഇതളുകൾ ഒഴുകി വന്ന് മഴ നനഞ്ഞു കിടന്ന മൺകൂനയിൽ പറ്റിയമർന്നു.. അന്നേരം, മണ്ണിനടിയിൽ മരവിച്ചുക്കിടന്ന മൃതശരീരത്തിെന്റെ കെൈയ്യിലെ ചെറുവിരൽ മെല്ലെയൊന്ന് അനങ്ങി.
കല്ലറക്കള്ളൻമാർ ആ വിരൽ മുറിച്ചെടുത്ത് വെള്ളിമൂങ്ങയോടൊപ്പം കടലു കടത്തി.
നാവിനു ബലമില്ലാത്തവർ
പേനയെടുക്കുന്നത് തെറ്റാണോ?
Danny
Diu

Comments
Post a Comment