ജലധിജ

They need you right now, but when they don't, they'll cast you out -  their morals, their code... it's a bad joke, dropped at the first sign of trouble. They're only as good as the world allows them to be. When the chips are down, these civilized people? They'll eat each other.
( From a an epic movie ) 

കാടിന്റെ ദുർബലമായ കിടങ്ങുകളിൽ അവർ പടക്കോപ്പുകളുമായി കാത്തിരുന്നു. ക്ഷേത്രമുഖങ്ങളിൽ നിന്നും താഴോട്ടൂർന്നിറങ്ങിയ ഇരുണ്ട അറയുടെ അങ്ങേ മുളയിൽ
കാട്ടുപന്നികളെ കുന്തമുനകളിൽ തീയിട്ടു നിർത്തി. 
ജലധീജ, മൂന്നു ഗോത്രവംശജരുടെ ആറുകുടം കണ്ണുനീരാൽ മൂപ്പൻ അവളെ സ്നാനപ്പെടുത്തി, അമരത്വമന്ത്രം കാതിലോതിക്കൊടുത്തു. ആളിക്കത്തിയ തീയ്യിൽ ശ്രീകോവിലിലെ നഗ്നദേവിവിഗ്രഹവും ഗോത്രങ്ങളും  വെന്തുമരിച്ചു. അഴലിന്റെ, അരിശത്തിന്റെ, ജ്യാലയിൽ തിളച്ച ഈറൻ  പട്ടുടുത്ത് ജലധീജ, അവളൊരുത്തി ചുടുപ്പഴുത്ത കുന്തമുനകൾ ചാടിക്കടന്നു. ആർക്കുമെത്തിപ്പെടാൻ കഴിയാത്ത ഒരു മലക്കു മുകളിൽ ചെന്ന് ആയിരമാണ്ടായുസ്സിനു വേണ്ടി തപം ചെയ്തു. പാതി വെന്ത ഉഗ്രരൂപിണിയായ ദേവി അവൾക്കു മുന്നിൽ പ്രത്യക്ഷയായി. പകരമായി ജലധീജയുടെ ഓർമ്മകൾ കൈക്കലാക്കി, വരം നല്കി ഭൂമിയെ ശപിച്ചു ശൂന്യതയിലേക്ക് പലായനപ്പെട്ടു.
അവർ, മനുഷ്യർ.... ഗോത്രക്കാരുടെ ഉപനിഷത്തുക്കളും മന്ത്രയോലകളും കൈക്കലാക്കി ഭൂമിക്ക് മേൽ നികൃഷ്ടമായ നൃത്തച്ചുവടുകൾ വെച്ചു.

ജലധീജ

മനുഷ്യർ, അവർ ജന്മനാൽ അഭിനേതാക്കളായിരുന്നു. കൗശലക്കാരായ പ്രഭുക്കളായിരുന്നു. ധൂർത്തൻമാരായിരുന്നു. സ്വയാവശ്യങ്ങൾക്ക് വേണ്ടി ഇളിക്കാനും മറ്റൊരാളെ കൈയിലെടുക്കാനും സ്തുതിഘോഷകരെ ഏകീകരിക്കാനും  അവന് സഹജമായ സിദ്ധി ലഭിച്ചു.  തന്റെ കാര്യലബ്ധിക്കു വേണ്ടി അവൻ സമാജങ്ങളെ വിലക്കെടുത്തു. കീഴ്ജാതികൾക്ക് മതിഭ്രമത്തിന്റേയും രതിവൈകൃതങ്ങളുടേയും മരുന്നുണ്ടകൾ നൽകി അവരെ അലസരാക്കി  കിടത്തി.  മൂടൽമഞ്ഞു മെത്തയിട്ട പ്രഭാതങ്ങളിൽ, പഴുത്ത മാംസഗന്ധമുള്ള ജീനുകളിലേക്ക് തിരികെ മടങ്ങി, കാട്ടുപന്നികളെ ചുട്ടു തിന്നിരുന്ന അസത്തുക്കാരണവൻമാരെ സ്മരിച്ച്, മനുഷ്യൻ, ആരുമറിയാതെ, വയറു ചീർത്തു വന്ന ആതിരകളെ അരുംകൊല ചെയ്തു. അവയുമായി ശവരതിയിലേർപ്പെട്ടു.

അവന്റെ ബഹുനിലസമുച്ചയങ്ങൾ മഴമേഘങ്ങളെ ഉലച്ചപ്പോൾ ഭൂമിയുടെ ഒരു ഭാഗം വിണ്ടുണങ്ങി പോയി. മറുഭാഗത്ത്, പെയ്തു തോരാത്ത മഴ. അമ്ലമഴയിൽ ചവറ്റുകൂമ്പാരങ്ങൾ ഭൗമോപരിതലത്തിലേക്ക് പൊന്തി വന്നു..  കുതിർന്ന കെട്ടിടസമുച്ചയങ്ങൾ കടലാസ്സുക്കോട്ട കണക്കെ കൂപ്പുകുത്തി. അവിടമഗാധമാം ഗർത്തം രൂപപ്പെട്ടു. ആ ഗർത്തത്തിൽ  മർത്ത്യകുലം വെന്തു ദശയറ്റുപ്പോയ ഒരു വെങ്കല ശില്പത്തോടും പൊട്ടി തീരാതെ കിടന്ന ഏതാനും ചുവന്ന അസ്ഥികമ്പുകളോടും ചേർന്ന് വരുംകാലത്തിനായി എണ്ണ ചുരത്തുവാൻ തുടങ്ങി.

ആയിരമാണ്ടു ശേഷം സ്വതന്ത്രമായ ചില ഓർമ്മകൾ, നേർത്ത ചില്ലുത്തുള്ളികളിൽ നിന്ന് സ്ഥൂലശരീരമായി രൂപാന്തരപ്പെട്ടു. ആ മായാരജസ്സ് കടൽത്തീരത്തേക്ക് നീങ്ങി.

കാളക്കൂടം മൂടിക്കെട്ടിയ കരയുടെ ഒരറ്റത്ത് കടലിലെ ചെറുതിരകളെ തന്റെ നീളമാർന്ന വിരലുകളാൽ തീണ്ടി, 
മുടിയഴിച്ച്,
നഗ്നയായി, 
ജലധീജ, അവൾ കടൽ നീന്തി വരുന്ന തന്റെ ഇണയെ കാത്തുക്കെട്ടിക്കിടന്നു.

സംവത്സരങ്ങളോളം നീണ്ട കാത്തിരിപ്പ്.



Danny
Nightrain
Diu

Comments

Popular Posts