നിന്നോളമുയർന്ന എന്റെ ഹൃദയത്തിലെ മീസാൻക്കല്ലുകൾ
ചിതൽനാമ്പുകൾ വെറിയോടെയീ,
ഉടലാകെയൂറ്റിയുരുക്കവേ,
വിട ചൊല്ലുവാൻ കിനാവുകൾ
മിഴിനീരിലൂട്ടിയോരോർമ്മകൾ..
അതിരുകളലിയേ,
അരികെ ഞാൻ...
അണയുകയിനി നീ
താനെ മെഴുതിരികളുമായ്,
വിളി കേട്ടു ഞാൻ..
ചെറുപ്രാണി സമമായ്...
മഴ മായവേ, പൊടിയുന്നൊരസ്ഥികൾ,
മെല്ലെ കൈയ്യില്ലെടുക്കണം,
കരുവാക്കണം,
കളയാതെയെന്നും,
നിന്റെ ദസ്വിയിൽ കോർക്കണം..
മഞ്ഞായ്കിലും, മഴയെങ്കിലും-
അരികത്തു നീ.
മുഖപടമിനി മാറ്റുവാൻ,
കൈ കോർക്കുവാൻ,
കവിളിൽ തലോടുവാൻ,
ഇനിയേതു ജന്മം....?
Dani

Comments
Post a Comment