വ്യാളി

കൂട്ടിനാരുമില്ല.. ദുശ്ശീലങ്ങൾ ഒന്നും തന്നെയില്ല.. പൊട്ടന് ആകെയുണ്ടായിരുന്നത് ഒരു സ്മാർട്ട് ഫോണാണ്.

കാലത്തെണീച്ച് കുളിച്ച് നെറ്റിയിൽ കുറി തൊട്ട് വീടിന്റെ മേലേത്തെ നിലയിൽ വന്ന് സ്മാർട് ഫോണിലേക്കു കണ്ണും തള്ളിയിട്ട് കട്ടിലിൽ അങ്ങനെ മലർന്നു കിടക്കും. അതാണ്‌ വർഷങ്ങളായ്ത്രി അയാളുടെ ദിനചര്യ, ഉറക്കമെത്തും വരെ ഒരൊറ്റ കിടപ്പാണ്. പവർ ബാങ്കിന്റേയും ഇയർഫോണിന്റേയും വള്ളികൾ അയാളെ പാമ്പു പോലെ ചുറ്റി പൊതിയും, ഉല്ലാസകരമായിരുന്നു.

രണ്ടു നാൾ ആരെയും പുറത്തു കണ്ടില്ല, മൂന്നാം പക്കം, സ്മാർട്ട് ഫോണിൽ കുത്തിയൊലിക്കുന്ന  അഗ്നിജ്വാലകളുടെ വീഡിയോ കണ്ടു. അതിൽ തന്റെ വില്ലയുടെ കവാടം വെന്തു പഴുക്കുന്നു. വില്ല അങ്ങനെ സ്മാർട്ട് ഫോണുകളിലും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. അത് അയാൾക്ക് ആസ്വാദ്യകരമായി.

രാത്രി വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടു. പവർ ബാങ്കിന്റെ അവസാന തിരിയും കെട്ടു.അയാൾ അസ്വസ്ഥനായി. 

ശക്തമായ ശബ്ദത്തോടെ ആകാശം ഒരു ജ്വലിക്കുന്ന തീഗോളത്തെ സ്വന്തമാക്കി. അത് അയാളുടെ വില്ലക്കു മുകളിലൂടെ അലക്ഷ്യമായ് വായുവിലുരസി നീങ്ങി. കറുത്തിരുണ്ട പൊടിപടലം വില്ലക്കു മുകളിൽ കുമിഞ്ഞു കൂടി. സ്മാർട്ട് ഫോണിൽ ചാർജു കയറി തുടങ്ങിയിരിക്കുന്നു.

കട്ടിലിൽ നിന്നിറങ്ങി തറയിൽ കാലുകൾ വെച്ചു. പാദങ്ങൾ  വെന്തു.

ജ്യാല തന്നെ ഉരുക്കും മുൻപേ തന്റെ സ്മാർട്ട് ഫോണിൽ നൂറുക്കട്ട ചാർജ് ആകട്ടെയെന്ന് ചിന്തിച്ച് നീണ്ടു നിവർന്ന് അങ്ങനെ, അങ്ങനെ, അങ്ങനെ ആ മെത്തയിൽ കിടന്നു..

അയാൾ സ്മാർട് ഫോണിൽ വിരലമർത്താൻ ശ്രമിക്കുന്നു. അയാൾക്ക് അതിനു കഴിയുന്നില്ല, അയാൾ ആ ഫോണിൽ നോക്കി ആക്രോശിച്ചു. ശബ്ദം പുറത്തു വരുന്നില്ല,

ഡാനി.
ദിയു.

Comments

Popular Posts