രൗദ്രം

തനിച്ചാണെന്ന് തോന്നുമ്പോൾ
ഞാനിവിടെ വരാറുണ്ട്.
വായിക്കുവാൻ ആരുമി-
വിടമില്ലെങ്കിൽക്കൂടി,
രണ്ടുവരി കുറിച്ചീടാറുണ്ട്.
പിന്നെ,
മറ്റൊരു നാളിൽ വന്ന്,
വെട്ടി കളയാറുമുണ്ട്.
അക്ഷരങ്ങളേക്കാൾ,
ഇന്നെനിക്കിഷ്ടം-
ആകാശവിതാനങ്ങളിലെ
അജ്ഞാതരായ ചില ദേഹികളെയാണ്.
ഉള്ളിൽ എന്താണെന്നല്ലേ?
പറയാം,
തിരയല്ലാത്ത കടൽ.
പുകയല്ലാത്ത മാനം.
പച്ചയല്ലാത്ത കര.
മഴയില്ല, മയിലുമില്ല,
മയിത്തളിരുമില്ല.
ഉള്ളിൽ എന്താണെന്നല്ലേ?
ഇന്നെന്റെ ഓർമ്മകൾക്ക്
പിന്നെയും ഉന്മാദം പൂണ്ടു.
ഇവിടെന്റ വിരൽത്തുമ്പുകൾക്ക്
വിറളിപ്പിടിച്ചു.
ചുകന്നു തുടിച്ച അക്ഷരചപ്പുകളിൽ,
ഉറുമ്പുകൾ തടിച്ചു കൂടുന്നു.
ഇതെന്റെ വാശി.

Danny
Diu

Comments

Popular Posts