ഭരതന്‍
മാത്തെട്ടൻ പറഞ്ഞിട്ടാണ് ഭരതനെക്കുറിച്ച് പിന്നീടറിഞ്ഞത്. ജീവിതം പിടിച്ചിട്ട വഴിത്താരയിൽ ജന്മജന്മാന്തരങ്ങൾക്കപ്പുറം അനുഭവിച്ച ഓര്മകളുടെ തേട്ടലിൽ സ്വയം ഉരുകിയൊലിച്ച് ഭരതനെ അന്വേഷിച്ചിറങ്ങി .
ടാറിട്ട വഴി റബ്ബര് തോട്ടത്തിൻറെ കവാടത്തിൽ മുട്ടി. രഘു കാത്തു നില്പ്പുണ്ടായിരുന്നു. കറുത്ത അംബാസടറിന്റെ പുറംഡോറടച്ചു ഞാൻ തോൾ സഞ്ചിയും തൂക്കിയിറങ്ങി. കുത്തനെയുള്ള പടികളിലൂടെ ആഞ്ഞു ചവിട്ടി കയറുമ്പോൾ കാലത്ത് പെയ്തു വീണ മഴവെള്ളം ഒലിച്ചിറങ്ങുകയാണ്.
മനക്കൽ തറവാടിനിപ്പോൾ മരണത്തിന്ടെ മുഖമാണ്.
ലക്ഷ്മിയമ്മടീച്ചറുടെ ശരീരം മണ്ണായി ആണ്ടുകളോടുങ്ങിയിട്ടും വിശപ്പ് മാറാത്ത ബലിക്കാക്കകൾ പൂപ്പല് പിടിച് കറുത്തിരുണ്ട ഓടുകൾക്ക് മേലെ വട്ടമിട്ടു പറന്നു. നാലുക്കെട്ടിൽ അനക്കമില്ല. തുളസിത്തറയിൽ പുല്ചെടിക്ൽ വളര്ന്നു തുടങ്ങിയിരിക്കുന്നു. രഘു എന്നെ ഭരതൻറെ അറയിലോട്ടു ആനയിച്ചു. അയാൾ കൈയിൽ കരുതിയ കഞ്ഞിപ്പാത്രം നിലത്തുവെച്ച് അറയുടെ താഴിൽ താക്കോലിട്ടു തിരിച്ചു താഴു തുറന്നു. കൊടിയ ഇരുട്ടായിരുന്നു മുറിയിൽ . ആ ഇരുട്ടിലേക്ക് മഴ മാറി നിന്ന സായാഹ്നത്തിലെ ഇത്തിരി വെളിച്ചം പടിഞ്ഞാറ്റിലെ ജനലുകളുടെ നിഴൽ പണിത് അരിച്ചിറങ്ങി. അകലെ ഭിത്തിയോട് ചേർന്നിരുന്ന കട്ടിലിൻറെ കാലിൽ ഒരു ചങ്ങലക്കിലുക്കം കേട്ടു. രഘു കാലുക്കൊണ്ട് കഞ്ഞിപ്പാത്രം നിരക്കി റൂമിലോട്ടിട്ടു. പാത്ര വ്യസനം എൻറെ ചെവികളിൽ ഇരമ്പിയടി ച്ച് ചങ്ങലക്കിലുക്കത്തിൾ അടുത്തെത്തി. ആ ചങ്ങലയുടെ മറുവശമന്വേഷിച്ചു കണ്ണുകൾ യാത്രയായപ്പോൾ കണ്ടെത്തിയ ലോകത്തിലെ ഉത്തരമായിരുന്നു അവൻ . ഭരതൻ ....
ലക്ഷ്മിയമ്മ ടീച്ചർ മകനെ കുഞ്ഞുണ്ണിയെന്നായിരുന്നു ചെറുപ്പം മുതല്ക്കേ വിളിച്ചു പോന്നിരുന്നത്. അധ്യയന വർഷങ്ങളിൽ ടീച്ചറുടെ ചെറുവിരലും തൂക്കി പിടിച്ച് വരുമ്പോഴാണ് കുഞ്ഞുണ്ണിയെ ഞാൻ കാണാറുള്ളത്. ടീച്ചറുടെ കണക്കപ്പിള്ളയായതുക്കൊണ്ടാകാം ഞാൻ കുഞ്ഞുണ്ണിയുമായി വളരെ അടുത്തുപ്പോന്നു. ഗവൻമെൻറ് സ്കൂളിലെ മദിരാശിമരത്തിന്ടെ തണൽ എന്നേ പറഞ്ഞയച്ചിട്ടും ടീച്ചരുമായുള്ള സ്നേഹബന്ധം ഞാൻ കാത്തു സൂക്ഷിച്ചു. പക്ഷേ ഇടയ്ക്ക് എവിടെയോ വെച്ച് ആ സ്നേഹ ബന്ധം മുറിഞ്ഞു. തിരക്കിൻറെ നടവഴിയിൽ വെട്ടി പാകിയിട്ട പണത്തിനു മേലെ ജീവിതത്തിൻറെ ഉത്തരം കണ്ടെത്തുവാൻ എല്ലാവരും നിർബന്ധിച്ചപ്പോൾ സ്വന്തം ആഗ്രങ്ങൽക്കും ദർശനങ്ങൾക്കും മേലെ അമ്മൂമ്മ ഉപ്പ് ഉഴിഞ്ഞിട്ടു. എന്നാൽ അരികുവശം ചിതൽ തിന്ന പുസ്തകങ്ങൾ വായിച്ചും തെണ്ടി തിരിഞ്ഞ് ലോകമറിഞ്ഞും ഒടുക്കം തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് മാത്തെട്ടൻ പറഞ്ഞത് ടീച്ചറ് ദീനം പിടിച്ച് കിടപ്പിലാണെന്നും കുഞ്ഞുണ്ണിക്ക് വിഷാദരോഗമാണെന്നും .. ഇല്ല. ഞാൻ പോയി അവരെ സന്ദര്ശിച്ചില്ല. കാലത്തിനിപ്പുറത്ത് നിന്ന് ടീച്ചറ് എന്നെ നോക്കി കാണുമ്പോൾ ഈ മുഖം ദുഖങ്ങൾക്ക് മേൽ മറ്റൊരു ദുഖമേ സമ്മാനിക്കുകയുള്ളൂ.
പിന്നീട് ഒരു നാൾ വഴി വിട്ട ബന്ധങ്ങളിൽ വാടിയ മുല്ലപ്പൂവിൻറെ ഗന്ധം ആസ്വദിച്ചുക്കിടന്ന ഒരു രാത്രിയിലാണ് മാത്തെട്ടൻ വിളിച്ചു പറഞ്ഞത്. ലക്ഷ്മി ടീച്ചറ് പോയി. കുഞ്ഞുണ്ണിയെ ചങ്ങലക്കിട്ടു. കണ്ണീർ കുടഞ്ഞെറിഞ്ഞും മൂക്ക് പിഴിഞ്ഞും ഒരു രാത്രി മുഴുവൻ ഞാൻ ചലിക്കുന്ന ട്രയിനീൻറെ ആർ എം എസ് കമ്പാര്ട്ട്മെന്റിൽ കൂനുകൂടിയിരിക്കുമ്പോഴും എൻറെ കഴുത്തിൽ വേശ്യയുടെ ചുണ്ടിലെ മുറുക്കാൻ ഗന്ധമായിരുന്നു. ഒരു പക്ഷെ അതിനാലാകാം ആ യാത്ര ഒരായിരം രാത്രികളുടെ ദൈർഘ്യം തോന്നിപ്പോയത്.
നാട്ടിലെത്തിയ ഞാൻ എരിത്തീക്കടിയിൽ നിത്യ വിശ്രമം പുൽകാനൊരുങ്ങുന്ന എൻറെ ലക്ഷ്മിയമ്മ ടീച്ചറെ കണ്ടത് ചവിട്ടു പടിക്കൽ നിന്നാണ്. ആ ദേഹം കത്തുമ്പോൾ സ്കൂൾ സ്റ്റാഫ് മുറിയിലെ ബ്രൌൺപേപ്പറിട്ട് പൊതിഞ്ഞ പൊടി പിടിച്ച നാലുവര കോപ്പികളുടെ ഗന്ധമായിരുന്നു.കുഞ്ഞുണ്ണി. മഴച്ചാറലിൽ അലയടിച്ച തവളകളുടെ ശബ്ദം പോലെ അവൻറെ ഒച്ച ഞാൻ കാതോർത്തു നിന്നു. മനക്കലെ തറവാട്ടിലെ വലിയ അറകളിൽ ആരും കാണാതെ അവൻ വിളറി വിതുമ്പി നടന്നു. എന്നാൽ ചിത കെട്ടടങ്ങിയപ്പോൾ എല്ലാവരേയും സ്തംബ്ധരാക്കി അവൻ പുറത്തു വന്നു. അവൻ ചിരിച്ചു. ആ ചിരി അട്ടഹാസമായി. ഘോര ഗര്ജ്ജന്മായി. ദുഖഭാരത്തിൽ നിന്നും മതിഭ്രമത്തിന്ടെ ശൂന്യതയിലേക്കുള്ള സങ്കീര്ണ്ണമായ രൂപാന്തരീകരണം. കാല്പന്തുകളിയുടെ ചാരുത നഷ്ടപ്പെടാതിരിക്കാൻ മുന്പെങ്ങോ കാലിൽ കെട്ടിയ ജപിച്ച ചരടിന്ടെ കൂടെ പുതുതായി ഒരു ആഭരണം അവൻ അന്ന് അണിഞ്ഞു. ഒറ്റ തള . ആ തളയിൽ കോർത്തിട്ട ചങ്ങലയുടെ അറ്റം നാട്ടുക്കാർ അറയിലെ കട്ടിലിൻറെ കാലിൽ കെട്ടിയിട്ടു. വിഷാദ രോഗം ബാധിച്ച കുഞ്ഞുണ്ണി ഇനി കരയുകയില്ല. പകരം, മതിഭ്രമത്തിനടിമപ്പെട്ട ഭരതൻറെ അട്ടഹാസം മനക്കലെ ഏഴു മുറ്റങ്ങളിൽ ഇരമ്പി കേൾക്കും.
ഇന്ന് ഞാൻ മനുഷ്യനായി. നിങ്ങളെപ്പോലെ, നിങ്ങളെപ്പോലെ തന്നെ ബന്ധങ്ങൾക്കും പണത്തിനും പ്രാധാന്യം നല്കി ജീവിക്കുമ്പോഴാണല്ലോ നിങ്ങൾ എന്നെ മനുഷ്യൻ എന്ന് വിളിക്കുന്നത്.
തല അങ്ങോട്ടും ഇങ്ങോട്ടും ചെരിച്ചുക്കൊണ്ട് ഭരതൻ എന്നെ ആരെന്നു നോക്കി . ഒപ്പം കഞ്ഞിയിലെ വറ്റുകൾ പെറുക്കി തിന്നുന്നുമുണ്ടായിരുന്നു ചങ്ങല തഴമ്പിച്ച കാലുകളിൽ മുറിവ് മറുകിനേക്കാൾ വലിയ കനമായി ആ മുറിവിൻറെ വേദന അനുഭവിക്കാൻ കാലം ബാക്കി വെച്ച അവസാന ഇരയാണ് ഞാൻ.
" ചിത്ത രോഗാശുപാത്രിയിൽ ക്കോണ്ടോയി, ഭേദാകില്ല പറഞ്ഞ് .. ഇവിടാരും നോക്കാനൂല്ല... ന്താ പ്പാ ചെയ്യാ?? വിധി, ത്ര ന്ന്യേ.. അറേലു കൊറെ മിണ്ടാണ്ടിരിക്കും. വെളിച്ചം കണ്ടാൽ നായ്ക്കര അമ്പലം കേക്കും വരെ ഓളിയിടും. ന്നാലും ടീച്ചറ് പഠിപ്പിച്ച ഒരു ശിഷ്യൻ ആദ്യയ്യിട്ടാ ഇത്രേം കണ്ട് വരണേട്ടോ.. "
രഘു പറഞ്ഞതെല്ലാം കേട്ടു കഴിഞ്ഞ് ഞാൻ അറയിലെ അന്ധമായ ഇരുട്ടിൽ നോക്കി വിളിച്ചു.
"കുഞ്ഞുണ്ണി.. "
എവിടെ നിന്നോ പറന്നു വന്നൊരു പൊടിയീച്ച എൻറെ കണ്ണിൽ കയറി. തിരുമ്മി തുറന്നപ്പോൾ അടഞ്ഞ വാതിലിൽ തകിലു കൊട്ടുന്ന വലിയ താഴാണ് കണ്ടത്. താക്കോല് പെരുവിരലിലിട്ടു കറക്കി രഘു നാലുക്കെട്ടിന്ടെ ചാന്തിട്ടു ചുവപ്പിച്ച കോലായിലൂടെ നടന്നു നീങ്ങുന്നു. ജനാലകൾ തുറക്കാത്ത കുഞ്ഞുണ്ണിയുടെ അറക്കകത്തുള്ളതിനേക്കാൾ വലിയ ഇരുട്ടാണ് ഇപ്പോൾ എൻറെ മനസ്സിൽ.
പുറത്തിറങ്ങിയപ്പോൾ മഴയുടെ മണം മൂക്കിലടിച്ചു കയറി. എന്നാൽ മഴയില്ല താനും, കല്പടികൾ ഇറങ്ങുമ്പോൾ ഞാൻ ഒന്നു കൂടെ തിരിഞ്ഞു നോക്കി. ആളില്ലാത്ത മുറ്റത്ത് കുഞ്ഞുണ്ണിയുടെ ചിത കത്തി തുടങ്ങിയിട്ടുണ്ട് ഇല്ല. എനിക്ക് ഇവിടെ ചെയ്യുവാൻ ഇനിയൊന്നും ബാക്കിയില്ല. പടവുകൾ വേഗമിറങ്ങി ഞാൻ കണ്ണ് തുടച്ച് കാറിൽ കയറിയിരുന്നു
ആരാണ് ഭരതൻ ?
ആരാണ് കുഞ്ഞുണ്ണി?
ആരായിരുന്നു അവരെനിക്ക്????
---------------------------------------------------------------------------------------
dani
night rain
ഭരതൻ

Comments
Post a Comment